
തിരുവനന്തപുരം : ലോ അക്കാദമിയുടെ അഫിലിയേഷന് റദ്ദാക്കില്ലെന്ന് സര്‍വകലാശാല സിന്‍ഡിക്കേറ്റ്. അഫിലിയഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിന്‍ഡിക്കേറ്റ് യോഗത്തില്‍ യു.ഡി.എഫ് മുന്നോട്ടുവെച്ച പ്രമേയം എട്ടിനെതിരെ 12 വോട്ടിന് തള്ളി. സിപിഐ ഉള്‍പ്പെടെയുള്ള എട്ട് അംഗങ്ങളാണ് സിന്‍ഡിക്കേറ്റ് യോഗത്തെ പിന്തുണച്ചത്. എന്നാല്‍, ലോ അക്കാദമിയ്ക്ക് എതിരെ കൂടുതല്‍ നടപടിവേണ്ടെന്ന നിലപാടിലാണ് സര്‍വകലാശാല.
ഇതിനിടെ, സര്‍വകലാ സിന്‍ഡിക്കേറ്റ് യോഗത്തില്‍ പ്രതികൂല തീരുമാനം പുറത്തു വരുന്നതോടെ വിദ്യാര്‍ത്ഥി സംഘടകള്‍ വീണ്ടും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സിന്‍ഡിക്കേറ്റ് യോഗം നടക്കുന്ന കെട്ടിടത്തിലേയ്ക്ക് വിദ്യാര്‍ത്ഥി സംഘടനകള്‍ സംഘടിച്ച് എത്തിയതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ പ്രതീക്ഷ സിന്‍ഡിക്കേറ്റ് യോഗത്തിലായിരുന്നു.
കോളജും ഭൂമിയും സര്‍വകലാശാല ഏറ്റെടുക്കണം, നിലവിലെ വിദ്യാര്‍ത്ഥികളെ ബാധിക്കാത്ത തരത്തില്‍ അഫിലിയേഷന് റദ്ദാക്കണം എന്നിവയായിരുന്നു സിന്‍ഡിക്കേറ്റ് യോഗത്തില്‍ യു.ഡി.എഫ് മുന്നോട്ടുവെച്ച ആവശ്യങ്ങള്‍. അതേസമയം, ലക്ഷ്മി നായരുടെ ബിരുദം സംബന്ധിച്ച പരാതി അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. അവരുടെ എല്‍.എല്‍.ബി ബിരുദമാണ് അന്വേഷിക്കുന്നത്. ഇതിനായി പരീക്ഷാ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.






