
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ താന്‍ ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നെങ്കിലും പ്രതിപക്ഷം അനുവദിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ലോക്സഭയിലെ രാഷ്ട്രപതിയുടെ നയപ്രഖ്യപനത്തിനുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. താന്‍ നേരത്തെ പറഞ്ഞ സമയത്തിനുള്ളില്‍ ഇവിടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. മികച്ച സാമ്പത്തീക അവസ്ഥയ്ക്കായി കാത്തിരിക്കുകയായിരുന്നുവെന്നും അതായിരുന്നു യഥാര്‍ത്ഥ സമയമെന്നും മോഡി പറഞ്ഞു. ഇത് വന്‍ മാറ്റങ്ങള്‍ക്ക് ഇടയാക്കി.
സഭയില്‍ രാഹുല്‍ ഗാന്ധിയേയും മോഡി പരിഹസിച്ചു. രാജ്യത്ത് ഇന്നലെ ഭൂകമ്പമുണ്ടായി എന്നായിരുന്നു അദ്ദേഹത്തിന്റെ വക കമന്റ്. പ്രധാനമന്ത്രിക്കെതിരെയുള്ള അഴിമതിക്കേസിന്റെ തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും ഇത് പുറത്തുവിട്ടാല്‍ ഭൂകമ്പമുണ്ടാകുമെന്ന് രാഹുല്‍ പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടിയേയും മോഡി രൂക്ഷമായി വിമര്‍ശിച്ചു. ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടി രൂപം കൊണ്ടിട്ടു പോലൂമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യം നേടിത്തന്നത് ഗാന്ധി കുടുംബമല്ലെന്നും കോണ്‍ഗ്രസ് ഇത് അംഗീകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
എന്നെപ്പോലെ നിരവധിയാളുകള്‍ രാജ്യത്തിന് വേണ്ടി സ്വാതന്ത്ര്യസമരകാലത്ത് ജീവന് ബലിനല്‍കാതെ ജീവിക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ രാജ്യത്തിന് വേണ്ടി ഇപ്പോഴും ജീവിക്കുന്നു.
ജനങ്ങളുടെ ശക്തിയ്ക്ക് വളരെയേറെ പ്രധാന്യമുണ്ട്. എന്നാല്‍ ജനശ്ക്തിയ്ക്ക് വിരുധമായി ഒന്നും പ്രവര്‍ത്തിക്കില്ല. എല്ലാവരും ദയവ് ചെയ്ത് ഇന്ത്യന്‍ ജനങ്ങളുടെ സഹജാധികാരം മനസ്സിലാക്കുകയും അംഗീകരിക്കാനും എല്ലാവരും തയ്യാറാകണം. ഇത് രാജ്യത്തെ പുതിയ തലങ്ങളില്‍ എത്തിക്കും. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥയെ തകര്‍ത്തത് ജനങ്ങളുടെ ശക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ ശക്തിയില്‍ വിശ്വസിക്കുന്നവര്‍ക്ക് അതിന്റെ ഫലവും ലഭിക്കുമെന്നും സഭയില്‍ അദ്ദേഹം പറഞ്ഞു.
ആദ്യറെയില് ബജറ്റ് അവതരിപ്പിച്ചപ്പോഴുള്ള സാഹചര്യമല്ല നിലവിലുള്ളത്. സമഗ്രമായ മാറ്റമാണ് വേണ്ടത്. സ്വച്ഛ ഭാരതത്തിനായി എല്ലാവര്ക്കും ഒന്നിച്ച് പ്രവര്ത്തിച്ചുകൂടെയെന്നും അദ്ദേഹം ചോദിച്ചു.
നോട്ട് അസാധുവാക്കല്‍ നടപടിക്ക് ശേഷം പ്രധാനമന്ത്രി ലോക്സഭയില്‍ നടത്തുന്നത് ശേഷമുള്ള ആദ്യ പ്രസംഗമാണ് ഇന്ന് നടന്നത്. ലോകസഭയില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷബഹളത്തിനിടയിലാണ് നന്ദിപ്രമേയ ചര്‍ച്ച നടന്നത്.






