ഇന്ന് ഒട്ടുമിക്ക കുടുംബങ്ങളെയും ആശങ്കപ്പെടുത്തുന്ന കാര്യമാണ് വര്‍ധിച്ചുവരുന്ന വൈദ്യുതി ഉപഭോഗവും ഉയര്‍ന്ന വൈദ്യുതി ബില്ലും. വൈദ്യുതി ബില്ല് നിയന്ത്രിക്കാന്‍ പലതരത്തിലുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ ആളുകള്‍ തേടാറുണ്ട്. എന്നാല്‍ ഇതുവരെ ആളുകള്‍ തേടിയിട്ടുള്ളതില്‍ വച്ച് ഏറ്റവും അസാധാരണമായ ഒരു പരിഹാര മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. പാക്കിസ്ഥാനില്‍ നിന്നുള്ള ഒരു പുരോഹിതനാണ് വീഡിയോയിലൂടെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുന്നത്. രാജ്യത്ത് കുതിച്ചുയരുന്ന വൈദ്യുതി ബില്ലുകളെക്കുറിച്ചുള്ള അവതാരികയുടെ ചോദ്യത്തിന് ഇദ്ദേഹം നല്കുന്ന മറുപടിയാണ് വീഡിയോയിലുള്ളത്. എക്സ്പ്രസ് ടിവിയിലെ ജാവേരിയ സൗദിന്റെ റമദാന് ഷോയില്‍ പ്രത്യക്ഷപ്പെട്ട ഇസ്ലാമിക പണ്ഡിതനായ മൗലാന ആസാദ് ജമീലിന്റെ പഴയൊരു വീഡിയോയിലാണ് വൈദ്യുതി ബില്‍ കുറയ്ക്കുന്നതിനായി അദ്ദേഹം മുന്നോട്ട് വച്ച നിദ്ദേശമുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ വീഡിയോ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.
ഓരോ ദിവസം ചെല്ലുന്തോറും വൈദ്യുതി ബില്‍ വളരെയധികം കൂടിക്കൊണ്ടിരിക്കുകയാണ്. അത് കുറയ്ക്കാന്‍ എന്തെങ്കിലും ഒരു പ്രാര്‍ത്ഥനയോ പ്രതിവിധിയോ പറഞ്ഞുതരാമോയെന്നാണ് ഷോയില്‍ അവതാരിക മൗലാനയോട് ചോദിക്കുന്നു. ഈ സമയം പറഞ്ഞുതരാമെന്ന് പറയുന്ന പുരോഹിതന് തുടര്‍ന്ന് നിര്‍ദ്ദേശിക്കുന്ന കാര്യങ്ങളാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ ചര്‍ച്ചയായത്. വൈദ്യുതി ബില്ല് നിയന്ത്രിക്കാനായി ആത്മീയമായ ഒരു വഴിയുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ നിര്‍ദ്ദേശം വീഡിയോയില്‍ പറയുന്നത്. അദ്ദേഹം നിര്‍ദ്ദേശിച്ച പരിഹാര മാര്‍ഗ്ഗം ഇങ്ങനെയായിരുന്നു, 'മാസത്തില്‍ രണ്ടുതവണ ചൂണ്ടുവിരല്‍ ഉപയോഗിച്ച് വൈദ്യുതി മീറ്ററില്‍ 'സം സം' എന്ന രണ്ട് വാക്കുകള്‍ എഴുതണം. ഇന്ന് ഒരു തവണ ഇത് ചെയ്തതിന് ശേഷം വീണ്ടും 15 ദിവസങ്ങള്‍ക്ക് ശേഷം ഇതേ കാര്യം ആവര്‍ത്തിക്കണമെന്നും ഇദ്ദേഹം പറയുന്നു. ദൈവം അനുവദിച്ചാല്‍ നിങ്ങളുടെ വൈദ്യുതി ബില്ല് തീര്‍ച്ചയായും കുറയുമെന്നും വീഡിയോയിലൂടെ മൗലാന ആസാദ് ജമീല്‍, അവതാരികയ്ക്ക് ഉറപ്പ് നല്കി.
അടിക്കടി ഉയരുന്ന വൈദ്യുതി ബില്ലുകള്‍ പ്രശ്നമാകുന്നുണ്ടോ? ഈ പാകിസ്ഥാനി മൗലാനയുടെ കയ്യില്‍ ഒരു ദൈവീക പരിഹാരമുണ്ട് എന്ന കുറിപ്പോടെ സോനം മഹാജന് എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 1.4 ലക്ഷത്തിലധികം ആളുകള്‍ ഈ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞു. മൗലാനയുടെ 'സം സം' എന്ന പരാമര്‍ശം വിശുദ്ധ ജലമായി ഇസ്ലാം മത വിശ്വാസികള്‍ കരുതുന്ന സംസം വെള്ളത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ചിലര്‍ കുറിച്ചു.

Comments