
തിരുവനന്തപുരം : ലോ അക്കാദമി ലോ കോളജില്‍ 29 ദിവസമായി തുടര്‍ന്നുവന്ന വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. വിദ്യാഭ്യാസമന്ത്രി പ്രഫ.സി.രവീന്ദ്രനാഥുമായി വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ ചര്‍ച്ചയാണ് സമരം അവസാനിക്കാന്‍ കാരണമായത്. സര്‍വകലാശാല നിയമപ്രകാരം എല്ലാ യോഗ്യതകളുമുള്ള പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുന്നതിന് തീരുമാനിച്ചു.
വിദ്യാര്‍ഥികള്‍ ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ച് വിദ്യാഭ്യാസമന്ത്രിയും മാനേജ്മെന്റ് പ്രതിനിധികളും ഒപ്പുവച്ച് കരാറുണ്ടാക്കിയാണ് സമരം തീര്‍ത്തത്. പുതിയ കരാര്‍ പ്രകാരം ലക്ഷ്മി നായര്‍ക്ക് പകരം വരുന്ന പ്രിന്‍സിപ്പലിന് കാലാവധി ഉണ്ടാകില്ലെന്നതാണ് കരാറിലെ ഏറ്റവും പ്രധാന വ്യവസ്ഥ. ഈ കരാര്‍ ലംഘിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുമെന്ന ഉറപ്പും വിദ്യാഭ്യാസമന്ത്രി പ്രതിഷേധക്കാര്‍ക്ക് നല്കി. വിദ്യാര്‍ഥികള്‍ സമരം പിന്‍വലിച്ചതിനെ തുടര്‍ന്ന് കെ. മുരളീധരന് എംഎല്‍എ നിരാഹാര സമരം പിന്‍വലിച്ചു.






