
തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ സര്‍ക്കാരിന് തിരിച്ചടി ഏറ്റെന്നും വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ മാനേജ്മെന്റ് മുട്ടുമടക്കിയെന്നും വി.എം സുധീരന്. 29 ദിവസത്തെ വിദ്യാര്‍ത്ഥി സമരത്തിന്റെ വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ ഭൂമി വിഷയം, വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള അധിക്ഷേപം എന്നീ വിഷയങ്ങളില്‍ ബിജെപി സമരം തുടരുമെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. അക്കാദമിക്ക് മുന്നില്‍ നടക്കുന്ന സമരം അവസാനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.






