കൊല്ലം: ലോ അക്കാദമിക്ക് മുന്പില് അരങ്ങേറിയ സമരത്തെ തള്ളിപ്പറഞ്ഞുകൊണ്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന് രംഗത്ത്. തികച്ചും രാഷ്ട്രീയ പ്രേരിതമായ ഈ സമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം മാത്രമാണ് നടന്നത്. ഇതു മുതലെടുക്കാനുള്ള നീക്കമാണ് ഇത്രയും ദിവസം അരങ്ങേറിയതെന്നും മന്ത്രി തുറന്നടിച്ചു.
സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസുകള്‍ ഉണ്ടാവില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ഇത് അംഗീകരിച്ചാണ് എസ്.എഫ്.ഐ സമരം അവസാനിപ്പിച്ചത്. ഇതുള്‍പ്പെടെ 18 നിര്‍ദേശങ്ങള്‍ അംഗീകരിച്ച് അവര്‍ സമരം നിര്ത്തിയരില് കൂടുതല്‍ എന്താണ് മറ്റുള്ളവര്‍ നേടിയതെന്ന് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.






