ഇന്ത്യന്‍ ജനതയുടെ വലിയ ഒരു വിശ്വാസമാണ് മഹീന്ദ്ര എന്ന പേര്. സാധാരണക്കാരന്റെ ജീവിതോപാധിയായി മാറിയ ഒരുപാട് വാഹനങ്ങള്‍ മഹീന്ദ്രയിലൂടെ നിരത്തിലിറങ്ങിയിട്ടുണ്ട്. അതില്‍ ഇരുചക്ര വാഹനം മുതല്‍ വമ്പന്‍ ട്രക്ക് വരെയുള്ള വാഹനങ്ങള്‍ പെടുന്നുണ്ട്. ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്രയില്‍ നിന്ന് ലോകത്തിന്റെ വിവിധ കോണുകളിലേക്ക് എത്തിയിട്ടുണ്ട്.
എസ്യുവിയിലൂടെ ഇന്ത്യയില്‍ മഹീന്ദ്ര തിളങ്ങിയപ്പോള്‍ വിദേശ രാജ്യങ്ങളില്‍ മഹീന്ദ്ര തിളങ്ങിയത് ട്രാക്ടറുകളിലൂടെയാണ്. ഇന്നും നോര്‍ത്ത് അമേരിക്കയില്‍ മഹീന്ദ്രയുടെ ട്രാക്ടറുകളുടെ വില്‍പ്പനയില്‍ ഉണ്ടായിട്ടുള്ള കുതിപ്പ് ചെറുതൊന്നുമല്ല. മൂന്ന് ലക്ഷം ട്രാക്ടറുകളുടെ വില്‍പ്പനയാണ് നോർത്ത് അമേരിക്കയില്‍ മഹീന്ദ്ര നേടിയത്.
ഇപ്പോഴിതാ മഹീന്ദ്ര ഫാം എക്വപ്മെന്റ് വിഭാഗം കൈവരിച്ച ഈ നേട്ടത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനായ ആനന്ദ് മഹീന്ദ്ര. ഇപ്പോള്‍ കൈവരിച്ചിരിക്കുന്ന ഈ നേട്ടം ഞങ്ങളെ സംബന്ധിച്ച് വെറും അക്കങ്ങളല്ലെന്നും മൂന്നുലക്ഷം വിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും പങ്കാളിത്തത്തിന്റെയും കഥകളാണെന്നും ഈ നേട്ടം സമ്മാനിച്ചവരോടുള്ള നന്ദി ഏറെയാണെന്നും ആനന്ദ് കുറിക്കുന്നു. ഒരു അനുഭവം കൂടി പങ്കിട്ടാണ് ആനന്ദ് മഹീന്ദ്രയുടെ കുറിപ്പ്.
‘‘മഹീന്ദ്ര അഗ്രി നോർത്ത് അമേരിക്കയ്ക്ക് ഒരു സുപ്രധാന നാഴികക്കല്ല്....30 വർഷങ്ങള്‍ക്ക് മുമ്പാണ് ഒരു പരീക്ഷണമെന്ന പോലെ ഞങ്ങളുടെ ട്രാക്ടറുകള്‍ യുഎസില്‍ അവതരിപ്പിക്കുന്നത്. ആ കാലഘട്ടത്തില്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന റിപ് ഇവാൻസ് എന്ന ഒരു സഹപ്രവർത്തകനെ ഞാൻ വ്യക്തമായി ഓർക്കുന്നു. വൃത്തിയായി തേച്ച് മിനുക്കിയ ജീൻസും ഒരു കൗബോയി തൊപ്പിയും ബൂട്ടുകളും ധരിച്ചെത്തുന്ന അദ്ദേഹം തന്റെ പഴയ പിക്ക്അപ്പ് ട്രക്കില്‍ ഓരോ ട്രാക്ടർ വീതം കയറ്റി ടെക്സസ് മുഴുവൻ ഓടിച്ച് നടന്നാണ് ‘കട്ടിയുള്ള ഇന്ത്യൻ ട്രാക്ടര്‍’ പരിചയപ്പെടുത്തിയത്.
തന്നെ സംശയത്തോടെ നോക്കുന്ന കർഷകരോട് ഇതാണ് ഇന്ത്യൻ ട്രാക്ടർ എന്ന് അദ്ദേഹം ഉറക്കെ വിളിച്ചുപറയുമായിരുന്നു. ഈ സാഹചര്യത്തില്‍ നിന്ന് ഞങ്ങള്‍ ബഹുദൂരം മുന്നിലേക്ക് പോയിരിക്കുന്നു. ഇപ്പോള്‍ അമേരിക്കൻ കാർഷിക ഉപകരണ വിപണിയിലെ പ്രധാന ശക്തിയായി ഞങ്ങള്‍ മാറിയിരിക്കുന്നു. ഞങ്ങൾ എളിമയുള്ളവരായി തുടരും, വെല്ലുവിളി നിറഞ്ഞ മനോഭാവം നിലനിർത്തും, ഞങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഒരു ഭൂഖണ്ഡത്തെ പോറ്റാൻ, ഭക്ഷണം നല്കാൻ അക്ഷീണം പരിശ്രമിക്കുന്ന, ഞങ്ങളുടെ ഉപയോക്താക്കളായ ഏറ്റവും മികച്ച കർഷകരുടെ ആവശ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിലാണ് ഏറ്റവും ശ്രദ്ധ...’’ എന്നാണ് മഹീന്ദ്രയുടെ കുറിപ്പ്.
ആനന്ദ് മഹീന്ദ്രയുടെ കുറിപ്പിന് താഴെ ആശംസകളും സല്ല്യൂട്ടും നല്കി പലരും കമന്റുകള്‍ കുറിക്കുന്നുണ്ട്.

1994-ലാണ് മഹീന്ദ്ര അഗ്രി നോർത്ത് അമേരിക്ക എന്ന പേരില്‍ ഫാം എക്വുപ്മെന്റ് വിഭാഗം അമേരിക്കയില്‍ ആരംഭിക്കുന്നത്. ഒരു പതിറ്റാണ്ടിനുള്ളില്‍ തന്നെ ഈ മേഖലയിലെ നിർണായക ശക്തിയായി മാറാൻ മഹീന്ദ്രയ്ക്ക് സാധിച്ചു. ഒരു ഇന്ത്യൻ കമ്പനിക്ക് അമേരിക്ക പോലുള്ള രാജ്യത്ത് വിജയകരമായി തുടരുന്നത് അങ്ങേയറ്റം പ്രയാസമേറിയ ഒന്നാണെന്നാണ് ആനന്ദ് മഹീന്ദ്ര കുറിപ്പിലൂടെ പറയുന്നത്. ട്രാക്ടർ, യൂട്ടിലിറ്റി വെഹിക്കിള്‍ തുടങ്ങിയവയാണ് മഹീന്ദ്ര യുഎസ് വിപണിയില്‍ എത്തിച്ചുകൊണ്ടിരിക്കുന്നത്.

Comments