
നടന് കൃഷ്ണകുമാറിന്റെ മകളും ഇന്‍ഫ്ളുവന്‍സറും സംരംഭകയുമായ ദിയ കൃഷ്ണ അടുത്തിടെയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.ഗര്‍ഭിണിയായത് മുതലുള്ള വിശേഷങ്ങളെല്ലാം ദിയ ആരാധകരുമായി പങ്കുവച്ചിരുന്നു. കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച് ദിയ ചെയ്ത വ്ളോഗും നിമിഷനേരം കൊണ്ടാണ് തരംഗമായത്. ഇപ്പോഴിതാ മകന്റെ ജനനത്തിനു പിന്നാലെ ദിയയെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി ഭര്‍ത്താവ് അശ്വിന് ഗണേശ് രംഗത്ത് എത്തിയിരിക്കുകയാണ്.
‘ജൂലൈ 5 ന് ഏറ്റവും വിലമതിപ്പുളള ഒരു സമ്മാനം നീ എനിക്കു നല്കി. നമ്മുടെ കുഞ്ഞ്. ഈ ഗര്‍ഭകാല യാത്രയിലുടനീളവും പ്രസവ സമയത്തും നീ അപാരമായ കരുത്തും ധൈര്യവും സ്നേഹമുളളവളുമാണെന്ന് എനിക്കു മനസ്സിലായി. ഒരു കുഞ്ഞിനു ജന്മം നല്‍കുക മാരതമല്ല ചെയ്തത്. ജീവിതത്തിന് പുതിയ അര്‍ഥങ്ങള്‍ നല്കി. നമുക്കിടയില്‍ സ്നേഹത്തിന്റെ സാഗരമുണ്ടാക്കി. കുഞ്ഞിനെ നല്‍കിയതില്‍ മാത്രമല്ല. എനിക്കു നല്കിയ എല്ലാത്തിനും ഞാനെപ്പോഴും നിന്നോട് നന്ദിയുളളവനായിരിക്കും. എന്നെ ഒരു അച്ഛനാക്കിയതില് നന്ദി. എല്ലായിപ്പോഴും നിന്നോടും നമ്മുടെ കുഞ്ഞിനോടും ഒപ്പം ഉണ്ടാകുമെന്ന് ഞാന്‍ ഉറപ്പു നല്കുന്നു’ അശ്വിന് കുറിച്ചു.
ദിയ ഗര്‍ഭിണിയായിരിക്കുന്ന സമയത്തെ ചിത്രത്തോടൊപ്പമാണ് അശ്വിന് ഹൃദ്യമായ കുറിപ്പു പങ്കുവെച്ചത്. ‘നമ്മള് ഓമിയുടെ അച്ഛനും അമ്മയുമായിരിക്കുന്നു. പക്ഷേ അവസാന ശ്വാസം വരെ നിന്റെ കണ്ണമ്മയായിരിക്കാന് ഞാന്‍ ആഗ്രഹിക്കുന്നു’എന്നാണ് ദിയ സമൂഹമാധ്യത്തില്‍ കുറിച്ചത്. അശ്വിന്റെയും ദിയയുടെയും കുറിപ്പിനു താഴെ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് നിരവധി കമന്റുകളും എത്തി.






