
ബാംഗലൂരു: ഒന്നിച്ചു യാത്ര ചെയ്യാനായി കെംപെഗൗഡ വിമാനത്താവളത്തില്‍ വിളിച്ച് വ്യാജ ബോംബ് ഭീഷണി നടത്തിയ യുവാവും യുവതിയും അറസ്റ്റില്‍. ബാംഗലൂരില്‍ ജോലി ചെയ്യുന്ന ഇരുവരുടേയും വിവാഹ നിശ്ചയം അടുത്ത ദിവസം നടക്കാനിരിക്കുകയാണ്. ഇതിനായി നാട്ടിലേയ്ക്ക് പുറപ്പെടാനിരിക്കേ കൃത്യ സമയത്ത് ഇരുവര്‍ക്കും ഒന്നിച്ച് വിമാനത്താവളത്തില്‍ എത്തിച്ചേരാന്‍ സാധിക്കില്ലെന്ന അവസ്ഥ വന്നു. ഇതോടെ വിമാനം വൈകിപ്പിക്കാന്‍ ഇവര്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് വ്യാജ ബോംബ് ഭീഷണി. സംഭവത്തില്‍ മാവേലിക്കര സ്വദേശി അര്‍ജ്ജുനേയും ചേര്‍ത്തല സ്വദേശിനി നേഹയേയും പോലീസ് കസ്റ്റഡിയിലെടുത്തു.
വിമാനം കൃത്യ സമയത്ത് പുറപ്പെടുമോ എന്ന് ചോദിച്ച് ബുധനാഴ്ച രാത്രി ടെര്‍മിനലിലേയ്ക്ക് ഫോണ്‍ വന്നിരുന്നു. ഏതെങ്കിലും കാരണത്താല്‍ വൈകുമോ എന്നും അന്വേഷിച്ചു, ഇല്ലെന്ന് കേട്ടതോടെ കോള്‍ കട്ട് ചെയ്തു. തുടര്‍ന്ന് മാവേലിക്കരയിലെ ലോക്കല്‍ നമ്പരില്‍ നിന്ന് ബോംബ് ഭീഷണി ലഭിക്കുകയായിരുന്നു. ഇതോടെ യാത്രയ്ക്ക് തയ്യാറെടുത്തിരുന്ന വിമാനത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷം പരിശോധന നടത്തി. വിമാനം ആറു മണിക്കൂറോളം വൈകാന്‍ ഇത് കാരണമായി.
താമസിച്ചെത്തുന്ന യാത്രക്കാരെ ചോദ്യം ചെയ്യുന്ന പതിവുള്ളതിനാല്‍ അര്‍ജ്ജുനേയും നേഹയേയും ചോദ്യം ചെയ്തു. യുവാവിന്റെ ഫോണില്‍ നിന്നാണ് ടെര്‍മിനലിലേയ്ക്ക് കോള്‍ വന്നതെന്നും മാവേലിക്കര സ്വദേശിയാണെന്ന് കണ്ടെത്തിയതുമോടെ ിവര്‍ കുടുങ്ങുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാളുടെ ബന്ധുവാണ് ബോംബ് ഭീഷണിയുണ്ടെന്ന് അറിയിച്ചതെന്നും സമ്മതിച്ചു. ഇതേ വിമാനത്തില്‍ ആലപ്പുഴ എസ്പി ഉണ്ടായിരുന്നതും അന്വേഷണത്തിന് സഹായകമായി.






