
മലയാളത്തില്‍ തുടങ്ങി ഇന്ന് തെന്നിന്ത്യയിലെ തന്നെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ താരമാണ് അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമല പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ട് വൈറലായി മാറാറുണ്ട്. ജഗത് ദേശായിയുമായുള്ള പ്രണയവും വളരെ ആഘോഷമായി നടത്തിയ അവരുടെ വിവാഹവും പിന്നീട് ആദ്യത്തെ കണ്മണിയുടെ വരവും എല്ലാം അമല സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
ഇപ്പോഴിതാ കൂലി സിനിമയിലെ മോണിക്ക എന്ന ഗാനത്തിന് മകന് ഇളൈ ഡാന്‍സ് കളിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അമല. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞ് ഇളൈ സന്തോഷത്തോടെ ഡാന്‍സ് ചെയ്യുന്നത് വീഡിയോയില്‍ കാണാം. മോണിക്ക ഫീവര്‍ ഈസ് റിയല്‍ എന്നാണ് വീഡിയോയ്ക്കൊപ്പം അമല കുറിച്ചിരിക്കുന്നത്.






