
ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൽ (IIFM 2025 ) മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി അഭിഷേക് ബച്ചൻ. I Want To Talk എന്ന ചിത്രത്തിലെ പ്രകടനമാണ് അഭിഷേകിനെ അവാർഡിന് അർഹനാക്കിയത്. അഭിഷേകിനൊപ്പം ഗീത കൈലാസം മികച്ച നടിക്കുള്ള അവാർഡും ഏറ്റുവാങ്ങി. ഇപ്പോഴിതാ അഭിഷേകിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് അമിതാഭ് ബച്ചന്. ഭൂമിയിലെ ഏറ്റവും സന്തോഷവാനായ പിതാവ് എന്നാണ് അഭിഷേകിന്റെ ചിത്രം പങ്കുവെച്ച് അമിതാഭ് എക്സില്‍ കുറിച്ചത്.
"അഭിഷേക്, നിങ്ങൾ കുടുംബത്തിന്റെ അഭിമാനവും ആദരവുമാണ്. ദാദാജി സ്ഥാപിച്ച പതാക നിങ്ങൾ പറത്തുകയും ധൈര്യത്തോടെയും കഠിനാധ്വാനത്തിലൂടെയും അത് വഹിക്കുകയും ചെയ്തു. സ്ഥിരത, ഒരിക്കലും വഴങ്ങാതിരിക്കുക, നിങ്ങൾ എന്നെ എത്ര താഴെയിറക്കിയാലും എന്റെ പരിശ്രമത്തിലൂടെ ഞാൻ വീണ്ടും ഉയരും - കൂടുതൽ ഉയരത്തിൽ നിൽക്കും എന്ന മനോഭാവം. ഇതിന് സമയമെടുത്തു, പക്ഷേ നിങ്ങൾ ഒരിക്കലും പിന്മാറിയില്ല. നിങ്ങൾ നിങ്ങളുടെ ശക്തി ലോകത്തിന് കാണിച്ചുകൊടുത്തു. മെൽബണിൽ, അവർ നിങ്ങളെ മികച്ച നടനായി പ്രഖ്യാപിച്ചു. ഒരു പിതാവിന് ഇതിലും വലിയ സമ്മാനം മറ്റൊന്നില്ല. അമിതാഭ് ബച്ചന് ബ്ലോഗില്‍ കുറിച്ചു.
അതേസമയം മധുമിത സംവിധാനം കാളിധര്‍ ലാപതയിലാണ് അഭിഷേക് അവസാനമായി പ്രത്യക്ഷപ്പെട്ടത്. ചിത്രത്തില്‍ ഓര്‍മ്മക്കുറവ്, ജീവിതകാലം മുഴുവന്‍ നിശബ്ദമായ വഞ്ചനകള്‍ എന്നിവയുമായി മല്ലിടുന്ന ഒരു മധ്യവയസ്കന്റെ വേഷത്തിലായിരുന്നു താരം എത്തിയത്. ചിത്രം ZEE5-ല്‍ സ്ട്രീം ചെയ്യുന്നത്.
ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത വേട്ടയനിലാണ് അമിതാഭ് അവസാനമായി അഭിനയിച്ചത്. രജനികാന്ത്, ഫഹദ് ഫാസില്‍, റാണ ദഗ്ഗുബതി, മഞ്ജു വാര്യര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.







Comments