കൊല്‍ക്കത്ത: നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യ സെന്നിനെ ആക്ഷേപിച്ച് ബി.ജെ.പി നേതാവ് ദിലീപ് ഘോഷ്. അമര്‍ത്യാ സെന്‍ എന്ത് സംഭാവനയാണ് രാജ്യത്തിന് വേണ്ടി ചെയ്തതെന്ന് ഘോഷ് ചോദിച്ചു. ഒരു ബംഗാളി നൊബേല്‍ സമ്മാനം നേടി അതില്‍ നാം അഭിമാനിച്ചു. ഇതല്ലാതെ എന്ത് മഹത്തായ കാര്യമാണ് അദ്ദേഹം ചെയ്തത്-ദിലീപ് ഘോഷ് ചോദിച്ചു.
നളന്ദ യൂണിവേഴ്സിറ്റിയുടെ ചാന്സ്ലര് ആയിരുന്ന അമര്‍ത്യ സെന്നിരെ തല്‍സ്ഥാനത്ത് നിന്ന് ഈയിടെ മാറ്റിയിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ദിലീപ് ഘോഷ്. അമര്‍ത്യ സെന്നിനെപ്പോലെ നട്ടെല്ലില്ലാത്തവര്‍ സ്വന്തം കാര്യം നേടിയെടുക്കുന്നതിന് വേണ്ടി എത്ര വേണമെങ്കിലും തരംതാഴുമെന്നും ദിലീപ് ഘോഷ് പറഞ്ഞു.
തങ്ങളുടെ ദീര്‍ഘദൃഷ്ടിയിലും പ്രത്യയശാസ്ത്രത്തിലും ആത്മാഭിമാനത്തിലും ബംഗാളികള്‍ അഹങ്കരിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാണെന്നും ദിലീപ ഘോഷ് പറഞ്ഞു.






