
ന്യൂഡല്‍ഹി: ചികിത്സാനിരക്കുകള്‍ കുത്തനെ കൂട്ടാനൊരുങ്ങി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) നീക്കം തുടങ്ങി. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് എയിംസിന്റെ തീരുമാനം. 20 വര്‍ഷത്തിന് ശേഷമാണ് എയിംസിലെ ചികിത്സാനിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ പോകുന്നത്. 1996 ന് ശേഷമാണ് ഇപ്പോള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്.
ആശുപത്രി ചിലവുകള്‍ക്കായി എയിംസ് 300 കോടി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ബജ്റ്റില്‍ വകയിരുത്തിയ തുകയേക്കാള്‍ കൂടുതല്‍ പിന്നീട് ചിലവാകുന്നെന്ന് മനസ്സിലാക്കിയതോടെയാണ് നിരക്കുകള്‍ പുനപരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.






