
ലോകവേദികളില് തമിഴ്നാടിന്റെയും തമിഴിന്റെയും അഭിമാനമായി മാറിയ സംഗീതജ്ഞനാണ് ഇളയരാജയെന്ന് പ്രശസ്ത സംഗീത സംവിധായകന് എ.ആര് റഹ്മാന്. സംഗീത ലോകത്ത് 50 വര്ഷം പൂര്ത്തിയാക്കിയ ഇളയരാജയ്ക്ക് ആശംസകളര്പ്പിച്ചു പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് റഹ്മാന്റെ ആശംസ.
ഹിമാലയത്തോളം നേട്ടങ്ങള് സ്വന്തമാക്കിയെങ്കിലും ലാളിത്യത്തെ ജീവിതദര്ശനമായി കൊണ്ടു നടക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത. ശാസ്ത്രീയ സംഗീതത്തേയും പാശ്ചാത്യ സംഗീതത്തെയും നാടോടി സംഗീതത്തെയും കൂട്ടിയിണക്കി അദ്ദേഹം അവയെ പൊതുജനത്തിനു പ്രാപ്യമാക്കി.
ഇളയരാജുടെ പാട്ടുകേട്ടാണ് താന് വളര്ന്നതെന്നു പറഞ്ഞ റഹ്മാന് അദ്ദേഹത്തിന്റെ സംഗീതയാത്ര ഭാവിതലമുറയ്ക്കു വഴികാട്ടിയാവുമെന്ന് അഭിപ്രായപ്പെട്ടു.







Comments