ഓരോ ദിവസവും വ്യത്യസ്തത ഉണര്‍ത്തുന്ന വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ രാജസ്ഥാനിലെ അജ്മേര്‍ ജില്ലയിലെ ടങ്കാവാസ് ഗ്രാമവാസികള്‍ കണ്ട ഒരു അത്ഭുത കാഴ്ചയാണ് നെറ്റീസണ്‍സിനെ അമ്പരപ്പിച്ചിരിക്കുന്നത്. ഗ്രാമത്തില്‍ അലഞ്ഞ് നടക്കാറുള്ള ഒരു കാള, 60 അടി ഉയരമുള്ള ജലസംഭരണിയുടെ മുകളില്‍ കയറിയതിന്റെ ദൃശ്യങ്ങളായിരുന്നു ഇത്. കാള ജലസംഭരണിയുടെ മുകളില്‍ നില്‍ക്കുന്നത് കണ്ട് ഗ്രാമീണര്‍ അത്ഭുതപ്പെടുകയും കാള താഴേക്ക് ഇറങ്ങി വരാന്‍ കൂട്ടാക്കാതിരിക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ ആശങ്കയിലേക്ക് വഴിമാറുകയും ആയിരുന്നു.
ജലസംഭരണിയുടെ മുകളില്‍ നിന്നും കാള താഴേക്ക് ചാടുമോ എന്നതായിരുന്നു ആളുകളെ ആശങ്കപ്പെടുത്തിയത്. ആളുകള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും സിവില്‍ ഡിഫന്‍സ് ടീമും സ്ഥലത്തെത്തി. എന്നാല്‍, രക്ഷാപ്രവര്‍ത്തനം അത്ര എളുപ്പമായിരുന്നില്ല. ആരെങ്കിലും അടുത്തേക്ക് ചെല്ലാന്‍ ശ്രമിക്കുമ്പോഴെല്ലാം കാള അസ്വസ്ഥമായി. ഒരു ഘട്ടത്തില്‍, അത് താഴേക്ക് ചാടാന്‍ ശ്രമം നടത്തുകയും ചെയ്തുവെന്നാണ് സംഭവത്തിന് സാക്ഷികളായവര്‍ പറയുന്നത്. തുടര്‍ന്ന് വിഷയത്തില്‍ ജില്ലാ ഭരണകൂടം ഇടപെടുകയും കാളയെ താഴെയിറക്കാനായി ക്രെയിന്‍ എത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. പക്ഷേ, ക്രെയിന്‍ സ്ഥലത്തെത്തിയപ്പോഴേക്കും രാത്രി ഏറെ വൈകിയിരുന്നതിന് രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. രാത്രിയില്‍ കാളയെ താഴെ ഇറക്കുന്നത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനാല്‍ തൊട്ടടുത്ത ദിവസം രക്ഷാപ്രവര്‍ത്തനം തുടരാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു.
അങ്ങനെ പ്രദേശത്ത് കൂട്ടംകൂടിയ ആളുകള്‍ പിരിഞ്ഞു പോയതോടെ രാത്രിയിലെപ്പോഴോ കാള സ്വയം താഴെയിറങ്ങി. രാവിലെ ഉദ്യോഗസ്ഥരും നാട്ടുകാരും വീണ്ടും സ്ഥലത്ത് എത്തിയപ്പോഴേക്കും കാള അവിടെ നിന്നും പോയിരുന്നു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനായി സജ്ജീകരിച്ച ക്രയിനും മറ്റ് സാമഗ്രികളും സ്ഥലത്ത് നിന്നും നീക്കി. ഇതിന് പിന്നാലെയാണ് സംഭവം സോഷ്യല്‍ മീഡിയയില്‍ വൈററലായിമാറിയത്.

Comments