ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി ഉടനെങ്ങും അവസാനിക്കരുതെന്നാകും കൂവത്തൂരിലെ സ്ത്രീകളുടെ പ്രാര്‍ത്ഥന. അതിനൊരു കാരണമുണ്ട്്. എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികല തങ്ങളുടെ ഗ്രാമത്തില്‍ എത്തുമ്പോഴെല്ലാം ഇവിടുത്തെ സ്ത്രീകള്‍ക്ക് കൈനിറയെ പണം ലഭിക്കും.
ശശികലയുടെ വാഹനം ഗ്രാമവീഥിയിലൂടെ കടന്നു പോകുമ്പോള്‍ അവരെ ആരതി ഉഴിയുന്നതിന് ശശികല അനുകൂലികള്‍ 33 സ്ത്രീകളെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരതി ഉഴിയാന്‍ നില്ക്കുന്ന ഓരോ സ്ത്രീയ്ക്കും 300 രൂപ വീതമാണ് പാര്‍ട്ടി അനുഭാവികള്‍ നല്‍കുന്നത്.
എം.എല്‍.എമാര്‍ താമസിക്കാന്‍ തുടങ്ങിയതോടെ വി.ഐ.പി ഗ്രാമമായ കുവത്തൂരില്‍ അത് മൂലം തങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും സ്ത്രീകള്‍ ശശികലയോട് പറഞ്ഞു. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് നേരത്തെ രണ്ട് തവണ ശശികല കുവത്തൂര്‍ സന്ദര്‍ശിച്ചിരുന്നു. ഇന്ന് മുന്നാം തവണയും ഗ്രാമം സന്ദര്‍ശിക്കുന്നതിന് അവര്‍ പുറപ്പെട്ടിട്ടുണ്ട്.






