ആഘോഷങ്ങളുടെ കാര്യത്തില്‍ ലോകത്തില്‍ ഇന്ത്യയെ വെല്ലാന്‍ മറ്റൊരു രാജ്യവുമില്ലെന്ന് വേണം പറയാന്‍. നിരവധി സംസ്കാരങ്ങളുടെയും ഭാഷകളുടെയും സംഗമഭൂമിയായ ഇന്ത്യയിലെ ആഘോഷങ്ങളും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ഇന്ത്യ മറ്റു രാജ്യങ്ങളില്‍ നിന്ന് വേറിട്ട് നില്ക്കുന്നു. ഓരോ ആഘോഷങ്ങളും നമ്മള് അതാത് മേന്മയോട് കൂടിയാണ് ആഘോഷിക്കുന്നത്. അത് ഏത് മതത്തിന്റേതുമാകട്ടെ, ഇന്ത്യയില്‍ ഒരു ആഘോഷം എന്നാല്‍ അത് ജനക്കൂട്ടം കൂടിയാണ്. ഇപ്പോള്‍ ഒരു ഫ്രഞ്ച് യുവതി ഇന്ത്യയിലെ ആഘോഷങ്ങളെക്കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ശ്രദ്ധനേടുന്നത്.
ഇന്ത്യയിലെയും യൂറോപ്പിലെയും ആഘോഷരീതികളെ താരതമ്യം ചെയ്യുകയാണ് ജൂലിയ ചൈഗ്ന്യു എന്ന യുവതി. ഇന്ത്യയില്‍ ഒരു ആഘോഷം എന്നാല്‍ ആരും ഒറ്റപ്പെടില്ലെന്നും യൂറോപ്പില്‍ എന്നാല്‍ അങ്ങനെയല്ല എന്നുമാണ് ജൂലിയ പറയുന്നത്. ഇന്ത്യയിലേക്ക് മാറിയതിന് ശേഷം താന്‍ ഒറ്റയ്ക്ക് ഒരു ആഘോഷത്തിലും പങ്കെടുത്തിട്ടില്ല എന്നും ഇവിടെ എല്ലാവരും വീടിന് പുറത്താണ് ആഘോഷിക്കുക എന്നും ജൂലിയ പറയുന്നു. ഇന്ത്യക്കാര്‍ എല്ലാം ഒരുമിച്ച്, മതിമറന്ന് ആഘോഷിക്കുമെന്നും ജൂലിയ പറയുന്നു. ക്രിസ്മസിനെയാണ് ജൂലിയ ഒരു ഉദാഹരണമായി കാണിക്കുന്നത്. യൂറോപ്പില്‍ ക്രിസ്മസ് വന്നാല്‍ എല്ലാവരും വീടിനകത്ത് ഒതുങ്ങിക്കൂടുമെന്നും കുടുംബമില്ലെങ്കില്‍ ഏകാന്തതയാകും ഫലമെന്നും ജൂലിയ പറയുന്നു. ഇന്ത്യയില്‍ താന്‍ ഒരു ക്രിസ്മസ് പോലും ഒറ്റയ്ക്ക് ആഘോഷിച്ചിട്ടില്ല. അയല്‍ക്കാര്‍, സുഹൃത്തുക്കള്‍ തുടങ്ങി നിരവധി പേര് ഉണ്ടാകും. ഒരാള്‍ പോലും അവിടെ ഒറ്റയ്ക്കാകില്ല എന്ന് ജൂലിയ പറയുന്നു.
സംഗീതം, ഭക്ഷണം, ആചാരങ്ങള്‍, ചടങ്ങുകള്‍ തുടങ്ങി മനുഷ്യരുടെ സ്നേഹം കൂടിയാകുമ്പോള്‍ താന്‍ ഇവിടെ സന്തോഷവതിയാണെന്നും ജൂലിയ പറയുന്നു. പോസ്റ്റ് വൈറലായതോടെ നിരവധിപേരാണ് ജൂലിയയുടെ പോസ്റ്റില്‍ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയില്‍ എല്ലാ ആഘോഷങ്ങളും അടിപൊളിയാണെന്നും ഇവിടെ എല്ലാവരും ഒറ്റക്കെട്ടാണെന്നുമാണ് ചിലര്‍ പറയുന്നത്. ഒരു ആഘോഷം പോലും ഇല്ലാതെ എങ്ങനെയാണ് ഈ രാജ്യത്ത് ഒരാള്‍ക്ക് നിലനില്ക്കാന് പറ്റുകയെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

Comments