
മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ഇതിനോടകം തന്നെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ ഭാഗമായി മാറാൻ അനശ്വരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 2017 ൽ പുറത്തിറങ്ങിയ ഉദാഹരണം സുജാതയിലൂടെ മഞ്ജു വാര്യരുടെ മകളായിട്ടായിരുന്നു അനശ്വരയുടെ സിനിമയിലേക്കുള്ള വരവ്. ഉദാഹരണം സുജാത പുറത്തിറങ്ങിയിട്ട് എട്ട് വർഷം പൂർത്തിയായിരിക്കുകയാണ്.
ചിത്രത്തിന്റെ ഓർമകൾ പങ്കുവച്ചിരിക്കുകയാണ് അനശ്വരയിപ്പോൾ. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളടക്കം പങ്കുവച്ചു കൊണ്ടാണ് അനശ്വരയുടെ കുറിപ്പ്. "എന്റെ ആദ്യ സിനിമ പുറത്തിറങ്ങിയിട്ട് എട്ട് വർഷങ്ങൾ. ഒരുപാട് അകലെയാണെങ്കിലും ഇപ്പോഴും വളരെ അടുത്ത് നിൽക്കുന്നു.
ഞാൻ എന്താണ് ചെയ്യുന്നതെന്ന് ഒരു പിടിയും കിട്ടിയില്ല, എനിക്ക് ഒന്നും അറിയാത്ത ഒരു ലോകത്തേക്ക് കാലെടുത്തുവച്ചു, വെറുതെ വന്നു, അത് കുഴപ്പത്തിലാക്കാതിരിക്കാൻ ശ്രമിച്ചു. അന്ന് വലിയ സ്വപ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒരു മാസ്റ്റർ പ്ലാനും ഇല്ല. എനിക്ക് ജിജ്ഞാസയും ആശയക്കുഴപ്പവും മാത്രമായിരുന്നു.
ഞാൻ ആരാണെന്ന് മനസ്സിലാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഉദാഹരണം സുജാത എന്റെ ജീവിതത്തിലേക്ക് വന്നത്. 8 വർഷങ്ങൾക്ക് ശേഷവും ഞാൻ എന്നെ മനസിലാക്കി കൊണ്ടിരിക്കുകയാണ്. പക്ഷേ ഈ സിനിമ? അവിടെയാണ് എന്റെ തിരച്ചിൽ ആരംഭിച്ചത്.",- അനശ്വര രാജൻ കുറിച്ചു.






