ഏകദേശം 300 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫ്ലോറിഡ തീരത്ത് തകര്‍ന്ന്, കടലാഴങ്ങളില്‍ മുങ്ങിപ്പോയ ഒരു സ്പാനിഷ് കപ്പലില്‍ നിന്നും 1,000ത്തിലധികം വെള്ളി നാണയങ്ങളും ഏകദേശം 1 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന അഞ്ച് സ്വര്‍ണ്ണ നാണയങ്ങളും കണ്ടെടുത്തു. ഫ്ലോറിഡയുടെ 'ട്രെഷര്‍ കോസ്റ്റ്' എന്നറിയപ്പെടുന്ന സമുദ്ര ഭാഗത്ത് നിന്നാണ് ഈ അത്യപൂര്‍വ്വ കണ്ടെത്തല്‍ നടത്തിയത്. കണ്ടെത്തലിന് നേതൃത്വം നല്കിയ ക്വീന്‍സ് ജുവല്‍സ് എല്‍എല്‍സിയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ഈ നിധി ഇനി ക്യാപ്റ്റന്‍ ലെവിന്‍ ഷേവേഴ്സും എം/വി ജസ്റ്റ് റൈറ്റിന്റെ ക്രൂ അംഗങ്ങള്‍ക്കും സ്വന്തം.
'എസ്കുഡോസ്' എന്നറിയപ്പെടുന്ന ഏകദേശം 1 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന അഞ്ച് സ്വര്‍ണ്ണ നാണയങ്ങളും 'റിയല്‍സ്' എന്നറിയപ്പെടുന്ന 1000 വെള്ളി നാണയങ്ങള്‍ക്കും പുറകെ മറ്റ് ചില അപൂര്‍വ സ്വര്‍ണ്ണ പുരാവസ്തുക്കളും കണ്ടെടുത്തതായി കമ്പനി അവകാശപ്പെട്ടു. 1715 ജൂലൈ 31 ന് ഒരു ദുരന്തത്തില്‍ കുടുങ്ങിയപ്പോള്‍ കപ്പല്‍ 'ന്യൂ വേള്‍ഡ് റിസീവുകള്‍' സ്പെയിനിലേക്ക് തിരികെ കൊണ്ടുപോകുകയായിരുന്നുവെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 'ഈ കണ്ടെത്തല്‍ നിധിയെക്കുറിച്ച് മാത്രമല്ല, അത് പറയുന്ന കഥകളെ കുറിച്ച് കൂടിയാണെന്ന്.' ഓപ്പറേഷന്‍സ് ഡയറക്ടര്‍ സാല് ഗുട്ടുസോ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
സ്പാനിഷ് സാമ്രാജ്യത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരും സഞ്ചരിച്ചിരുന്നവരുമായ ആളുകളുമായുള്ള ഒരു ആത്മബന്ധമാണ് ഓരോ നാണയവുമെന്ന് ഗുട്ടുസോ വിശദീകരിച്ചു. അത് അത്യപൂര്‍വ്വവും അസാധാരണവുമായ കണ്ടെത്തലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എട്ട് കഷണങ്ങള്‍ എന്നറിയപ്പെടുന്ന ഈ നാണയങ്ങള്‍ മെക്സിക്കോ, പെറു, ബൊളീവിയ എന്നിവിടങ്ങളിലെ സ്പാനിഷ് കോളനികളില്‍ നിര്‍മ്മിച്ചതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കണ്ടെടുത്ത അത്യപൂര്‍വ്വ നാണയങ്ങള്‍ ജനങ്ങള്‍ക്ക് കാണാനായി പ്രദര്‍ശിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

Comments