
ലക്ഷകണക്കിന് ശമ്പളമുള്ള ജോലിയുണ്ടെങ്കിലും ചില ആളുകള് സാധാരണ ജീവിതം നയിക്കാന് ഇഷ്ടപ്പെടുന്നവരാണ്. ഇത്തരത്തില് വാര്ഷിക ശമ്പളം 50 ലക്ഷം രൂപയുണ്ടെന്ന് അവകാശപ്പെടുന്ന വ്യക്തി എക്സില് പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോള് ചര്ച്ചയാകുന്നത്. ഉയര്ന്ന വരുമാനമുണ്ടായിട്ടും വിമാനത്താവളങ്ങളിലെ ആഡംബര കടകളില് നിന്ന് ഷോപ്പിങ് ചെയ്യാന് തനിക്ക് വേണ്ടത്ര ആത്മവിശ്വാസമോ സാമ്പത്തികശേഷിയോ ഇല്ലെന്നാണ് അദ്ദേഹം പോസ്റ്റില് പറയുന്നത്.
ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്വാറോവ്സ്കി, ഡിയോര്, ദി വൈറ്റ് ക്രോ തുടങ്ങിയ പ്രീമിയം ബ്രാന്ഡുകളുടെ ചിത്രങ്ങളും ഈ പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ശമ്പളം 50 ലക്ഷമുണ്ടായിട്ടും മാനത്താവളത്തിലെ ഈ കടകളില് നിന്ന് സാധനങ്ങള് വാങ്ങാന് കഴിയുന്ന തരത്തിലുള്ള സമ്പത്തും ആത്മവിശ്വാസവും എനിക്കില്ല'യുവാവ് കുറിച്ചു.
പോസ്റ്റിന് താഴെ ഒട്ടേറെപ്പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും കമന്റ് ചെയ്തത്. 50 ലക്ഷം വാര്ഷിക ശമ്പളം എന്നത് കൈയില് ചെലവഴിക്കാന് കിട്ടുന്ന പണമായി കണക്കാക്കാനാകില്ലെന്നാണ് ഒരാള് കുറിച്ചത്. ഈ കടകള് ഒരു പ്രത്യേക വിഭാഗം ആളുകളെയാണ് ലക്ഷ്യമിടുന്നതെന്നും കമന്റുകളുണ്ട്. കൈയില് ധാരാളം പണമുള്ള, തലമുറകളായി സമ്പന്നരായവരാണ് ഇത്തരം കടകളില്നിന്ന് സാധനം വാങ്ങുകയെന്ന് ഒരു ഉപയോക്താവ് കുറിച്ചു. 'നമ്മള് വിചാരിക്കുന്നത്ര സമ്പന്നരല്ല നമ്മള് എന്ന് നമ്മെ ഓര്മ്മിപ്പിക്കാനാണ് എയര്പോര്ട്ട് കടകള് നിലനില്ക്കുന്നത്' എന്നായിരുന്നു ഒരു കമന്റ്.







Comments