
ലോകത്തിന്റെ നാനാഭാഗത്തുമുള്ള ഇന്ത്യക്കാരായ പ്രവാസികളെ ഏറെ ആഹ്ലാദിപ്പിക്കുന്ന ഒന്നാണ് പ്രവാസി വോട്ടവകാശം യാഥാര്‍ഥ്യമാവാന്‍ ഇനി അധികം കാത്തിരിക്കേണ്ടതില്ലെന്ന വസ്തുത. സുപ്രീം കോടതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ചിരിക്കുകയാണ്. മാതൃരാജ്യത്തെ രാഷ്ട്രീയ പ്രക്രിയയില്‍ പങ്കാളികളാവാന്‍ അവസരം ലഭിക്കുകയെന്നത് പ്രവാസികളെ അതിരറ്റ് ആഹ്ലാദിപ്പിക്കുന്നു.
രണ്ടര കോടി ഇന്ത്യക്കാരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളത്. പ്രവാസികളുടെ വോട്ടവകാശം മിക്കവാറും ഒരു വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാവും എന്നാണു കരുതപ്പെടുന്നത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസികളില്‍ ഭൂരിഭാഗവും കേരളത്തില്‍നിന്നുള്ളവരായിരുന്നു. മൊത്തം പ്രവാസി ജനസംഖ്യ ഏകദേശം 2.35 കോടിയാണെങ്കിലും, 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 1,19,374 വിദേശ വോട്ടര്‍മാര്‍ മാത്രമാണ് വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിദേശ വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ വോട്ടിങ് സൗകര്യം ഏര്‍പ്പെടുത്താനാണ് കേരളത്തിന്റെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ശിപാര്‍ശ ചെയ്തത്. സര്‍വീസ് വോട്ടര്‍മാര്‍ക്കും പോളിങ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും നല്കുന്ന സൗകര്യത്തിന് സമാനമായി, എന്‍.ആര്.ഐ. വോട്ടര്‍മാര്‍ക്കും പോസ്റ്റല്‍ വോട്ടിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള ഔപചാരിക നിര്‍ദേശം ഇ.സി.ഐക്ക് അയച്ചതായി ഇലക്്ഷന് കമ്മീഷന് സി.ഇ.ഒ. രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞു. അടുത്തിടെ സി.ഇ.ഒയുമായി നടന്ന ഒരു കൂടിക്കാഴ്ചയില്‍ എന്‍.ആര്.ഐ. പ്രതിനിധികളില്നിന്നുയര്ന്ന ആവശ്യം പരിഗണിച്ചാണിത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഖിലേന്ത്യാ വിദേശ വോട്ടര്‍ പട്ടികയില്‍ 75 ശതമാനത്തിലധികവും കേരളത്തില്‍നിന്നുള്ളവരായിരുന്നു എന്നത് ശ്രദ്ധേയമാണ്. വോട്ട് ചെയ്ത വിദേശ വോട്ടര്‍മാരില്‍ 90ശതമാനത്തിലധികവും കേരളത്തില്‍നിന്നുള്ളവരായിരുന്നു. പ്രവാസികള്‍ വിദേശ രാജ്യങ്ങളില്‍ വച്ച് വോട്ട് ചെയ്ുന്നത് പുതുമയുള്ള കാര്യമല്ല. അവരവരുടെ നാടുകളില്‍ വോട്ടെടുപ്പ് നടക്കുന്ന ദിവസം നയതന്ത്ര കാര്യാലയങ്ങളില്‍ ചെന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുകയെന്നതാണ് രീതി. ഇതേ പോലെ
ഗള്‍ഫ് മേഖലയിലെ എന്‍.ആര്.ഐ. വോട്ടര്‍മാരില്‍ വലിയൊരു വിഭാഗത്തിന്, ഇന്ത്യന്‍ എംബസികളുടെയും കോണ്‍സുലേറ്റുകളുടെയും സേവനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും. പോസ്റ്റല്‍ ബാലറ്റുകള്‍ ഇന്ത്യന്‍ എംബസികളിലേക്ക് സുരക്ഷിതമായി ഇലക്ട്രോണിക്കായി കൈമാറാനാവും. അവിടെ വോട്ടറുടെ യോഗ്യതാ പത്രങ്ങള്‍ പരിശോധിച്ചതിന് ശേഷം എന്‍.ആര്.ഐ. വോട്ടര്‍ക്ക് വോട്ട് രേഖപ്പെടുത്താം. സര്‍വീസ് വോട്ടര്‍മാരുടെ കാര്യത്തിലെന്നപോലെ അടയാളപ്പെടുത്തിയ ബാലറ്റുകള്‍ തപാല്‍ വഴി തിരികെ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. വിദേശ വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ വോട്ടിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതിന്, 1961ലെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളില്‍ ഭേദഗതികള്‍ ആവശ്യമായി വരും. നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ സജീവമായി പരിഗണിച്ചു വരികയാണ്. കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികളും വിദേശ വോട്ടര്‍മാര്‍ക്കുള്ള പോസ്റ്റല്‍ വോട്ടിങ് സൗകര്യം സ്വാഗതം ചെയ്തിട്ടുമുണ്ട്.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് മലയാളി പ്രവാസികള്‍ ആദ്യമായി വോട്ടവകാശം വിനിയോഗിച്ചത്. അന്ന് അയ്ായിരത്തോളം പേര് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തെങ്കിലും ആയിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് വിനിയോഗിച്ചത്. വോട്ട് ചെയ്ണമെങ്കില്‍ നാട്ടിലെത്തണമെന്നു വന്നതോടെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പ്രവാസികള്‍ താല്പര്യം കാട്ടിയിരുന്നില്ല.
അതേസമയം, ഇ- വോട്ടിങ് നിലവില്‍ വന്നാല്‍ പ്രവാസികളുടെ വോട്ടില്‍ വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രവാസികള്‍ക്കെല്ലാം ജോലിസ്ഥലത്തിരുന്നു വോട്ടവകാശം രേഖപ്പെടുത്താമെന്നു വരുന്നതോടെ ഒട്ടുമിക്ക പ്രവാസികളും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുകയും സമ്മതിദാന അവകാശം വിനിയോഗിക്കുകയും ചെയ്ും. ഇന്ത്യക്കാരായ പ്രവാസികളുള്ള നാടുകളിലെല്ലാം ഇ-വോട്ടിങ് സംവിധാനമൊരുക്കുന്ന കാര്യമാണ് പരിഗണനയിലുള്ളത്.
കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് ആദ്യമായി പ്രവാസി വോട്ട് രേഖപ്പെടുത്തുന്നതെങ്കില്‍ സംസ്ഥാനത്തിന് അതുമൊരു നേട്ടമായി മാറും. ഇലക്ട്രോണിക് വോട്ടിങ് യന്ത്രം പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ആദ്യമായി തെരഞ്ഞെടുപ്പിന് ഉപയോഗിച്ചത് 1982ല്‍ കേരളത്തിലെ പറവൂര്‍ നിയമസഭാ മണ്ഡലത്തിലാണ്. പിന്നീട് 1998 മുതല്‍ യന്ത്രം വ്യാപകമായി ഉപയോഗിച്ചു തുടങ്ങി. എല്ലാ മണ്ഡലങ്ങളിലും ആദ്യമായി വോട്ടിങ് യന്ത്രം ഉപയോഗിച്ചത് 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍. ഇപ്പോള്‍ എല്ലാ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും വോട്ടിങ് യന്ത്രമാണ് ഉപയോഗിക്കുന്നത്.
പ്രവാസികള്‍ക്ക് വോട്ടവകാശത്തിനുള്ള നടപടികള്‍ യു.പി.എ. സര്‍ക്കാര്‍ തുടങ്ങിവച്ചതാണ്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ കാര്‍ഡ് കരസ്ഥമാക്കിയ 12,000 വോട്ടര്‍മാരാണുണ്ടായിരുന്നത്. ഇവരില്‍ 11,844 പേരും കേരളീയരായിരുന്നുവെന്നത് തന്നെ മലയാളികളുടെ ജനാധിപത്യ അവകാശ ബോധം എത്ര ശക്തമാണെന്ന് വ്യക്തമാക്കുന്നു. പഞ്ചാബില്‍നിന്ന് 138 പേരും തമിഴ്നാട്ടില്‍ നിന് 112 പേരും എന്‍.ആര്.ഐ വോട്ടവകാശം നേടി. ഇത്രയേറെ പ്രവാസികള്‍ക്ക് വോട്ടവകാശമുണ്ടായെങ്കിലും സമ്മതിദാനാവകശം വിനിയോഗിക്കാന്‍ ഇന്ത്യയിലെത്തണമെന്നത് വലിയൊരു പരിമിതിയായിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് ഇ-മെയില്‍ മുഖേന സമ്മതിദാനാവകാശം രേഖപ്പെടുത്താനാവുകയെന്നത് ചെറിയ കാര്യമല്ല. പ്രവാസി മലയാളിയുടെ ജീവവായുവാണ് രാഷ്ട്രീയം. പാര്‍ട്ടിയിലൊന്നും ഒട്ടും താല്പര്യമില്ലെന്ന് പറയുന്നവര്‍ പോലും നാട്ടിലെ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ അതിരാവിലെ എഴുന്നേറ്റ് ടെലിവിഷന്‍ സെറ്റുകള്‍ക്ക് മുമ്പിലിരുന്ന് ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നു. ബാച്ച്ലര് ഫ്ലാറ്റുകളില്‍ പലപ്പോഴും സൗഹൃദം തകരാറിലാക്കും വിധം വളരാറുണ്ട് രാഷ്ട്രീയ തര്‍ക്കങ്ങള്‍.
സംസ്ഥാന സര്‍ക്കാരിന്റെ 2013ലെ പ്രവാസി സെന്‍സസ് പ്രകാരം മലപ്പുറം ജില്ലയിലാണ് കൂടുതല്‍ പ്രവാസികളുള്ളത്. 2,92,000 പേരാണ് ഇവിടെനിന്നു വിവിധ രാജ്യങ്ങളില്‍ ജോലിക്കു പോയത്. ഇവരില്‍ 2.86 ലക്ഷം ഗള്‍ഫ് രാജ്യങ്ങളിലാണ്. ഇടുക്കി ജില്ലയിലാണ് പ്രവാസികള്‍ കുറവ്. വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ പ്രവാസി വോട്ടുകള്‍ നിര്‍ണായകമാണ്. യു.എ.ഇയിലാണ് കൂടുതല്‍ പേരും. നാട്ടില്‍ തെരഞ്ഞെടുപ്പടുക്കുമ്പോള്‍ പ്രവാസികള്‍ക്കായി ചാര്‍ട്ടേഡ് വിമാനങ്ങളൊരുക്കുന്നതൊക്കെ പഴങ്കഥയായി മാറും.
സി.ഒ.ടി. അസീസ്




