മുതലകളുമായി ബന്ധപ്പെട്ട വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ മുതലയെ ചുമലില്‍ വഹിച്ചുകൊണ്ടുപോകുന്ന ഒരു യുവാവിന്റെ വീഡിയോയാണ് നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധ നേടുന്നത്. കോട്ടയിലെ ഇറ്റാവ പ്രദേശത്തെ ബഞ്ചാരി ഗ്രാമത്തിലാണ് സംഭവം. ഇവിടെ ഒരു വീട്ടിലേക്ക് രാത്രി കയറിവന്ന എട്ടടി നീളവും എണ്‍പത് കിലോ ഭാരവുമുള്ള കൂറ്റന്‍ മുതലയെയാണ് യുവാവ് തോളില്‍ ചുമന്നത്. രാത്രിയില്‍ വിളിക്കാതെ വീട്ടിലേക്ക് എത്തിയ അതിഥിയെ കണ്ട വീട്ടുകാര്‍ ആദ്യം ഭയന്ന് നിലവിളിച്ചു. ഓടിയെത്തിയ അയല്‍ക്കാരും കൂറ്റന്‍ മുതലയെ കണ്ട് ഭയന്ന് പിന്മാറി. ഗ്രാമവാസികള്‍ ഉടന്‍ തന്നെ വനം വകുപ്പിനെ വിവരമറിയിച്ചു, എന്നാല്‍, ഉദ്യോഗസ്ഥര്‍ ആരും എത്തിയില്ല. അങ്ങനെ ഒരു രാത്രി ഉറങ്ങാതെ ഭയന്നിരിക്കേണ്ടിവരുമെന്ന് കരുതിയ വീട്ടുകാര്‍ക്ക് മുന്നിലേക്കാണ് ഈ യുവാവ് സഹായത്തിനെത്തിയത്. അദ്ദേഹം മുതലയെ പിടികൂടി തന്റെ ചുമലിലെടുത്ത് വീട്ടില്‍ നിന്നും അതിനെ മാറ്റി.
ഉദ്യോഗസ്ഥരെ കാത്തിരുന്ന്. ഒടുവില്‍ അവരെത്തില്ലെന്ന് ഉറപ്പായപ്പോഴാണ് വീട്ടുകാര്‍ പ്രദേശത്തെ വന്യജീവി വിദഗ്ധനായ ഹയാത്ത് ഖാനെ സമീപിച്ചത്. അദ്ദേഹം അവിടെ അറിയപ്പെടുന്നത് തന്നെ 'കടുവ' എന്നാണ്. സഹായത്തിനായി വിളി വന്നതും ഹയാത്തും സംഘവും ഉടന്‍ തന്നെ സ്ഥലത്തെത്തി. ആ കൂരാക്കൂരിരുട്ടില്‍ അദ്ദേഹം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ ഹയാത്ത് ഖാന്, കൂറ്റന്‍ മുതലയെ തന്റെ ചുമലിലെടുത്ത് വീട്ടില്‍ നിന്നും പറത്തിറങ്ങുന്നത് കാണാം. ഗ്രാമവാസികളെല്ലാം അദ്ദേഹത്തിന് ചുറ്റും കൂടിയിട്ടുണ്ട്. മുതലയെ ചുമന്ന് അല്പം ദൂരെയായി കിടക്കുന്ന വാഹനത്തിലേക്ക് കയറ്റുന്നതും വീഡിയോയില്‍ കാണാം. വീഡിയോയില്‍ മുതലയുടെ വായ് ടാപ്പ് വച്ച് ഒട്ടിച്ചിരിക്കുന്നത് കാണാം.
സിനിമാ സ്റ്റൈലിലായിരുന്നു മുതലയെ പിടികൂടിയതെന്ന് നാട്ടുകാര്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. മുതല അക്രമിക്കാതിരിക്കാന്‍ ആദ്യം അതിന്റെ വായില്‍ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് വച്ചു. പിന്നാലെ മുന്‍കാലുകളും പിന്‍കാലുകളും കയറുകള്‍ ഉപയോഗിച്ച് കെട്ടി. രക്ഷാപ്രവര്‍ത്തനം ഏകദേശം ഒരു മണിക്കൂറോളം നേരം നീണ്ടുനിന്നു, രാത്രി 11 മണിയോടെ മുതലയെ പിടികൂടി വാഹനത്തില്കയറഅറി. പിറ്റേന്ന് രാവിലെ, ഗെറ്റ പ്രദേശത്തിനടുത്തുള്ള ചമ്പല്‍ നദിയിലേക്ക് മുതലയെ സുരക്ഷിതമായി വിട്ടയച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹയാത്ത് ഖാന്റെ പ്രവൃത്തി സമൂഹ മാധ്യമങ്ങളില്‍ പ്രശംസിക്കപ്പെട്ടു. എല്ലാ മൃഗസ്നേഹികള്‍ക്കും യഥാര്‍ത്ഥ പ്രചോദനമെന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്.

Comments