കൗതുകമുണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ബെംഗളൂരു ഗ്രീന്‍ ലൈന്‍ മെട്രോയില്‍ നിന്നും പുറത്തുവരുന്ന വീഡിയോയാണ് യാത്രക്കാരെയും നെറ്റീസണ്സിനെയും അമ്പരപ്പിച്ചിരിക്കുന്നത്. സംഭവം എന്താണന്നല്ലേ? ടിക്കറ്റെടുത്ത ശേഷം ഒരു യുവാവ് മെട്രോയില്‍ കയറി യാചന നടത്തിയതാണ് ആളുകളെ ഞെട്ടിച്ചത്. ഇതങ്ങനെ സംഭവിച്ചു? ശ്രീരാംപുര സ്റ്റേഷന് സമീപത്ത് നിന്ന് ഓടുന്ന ട്രെയിനിനുള്ളില്‍ ഒരാള്‍ യാചിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ സമൂഹ മാധ്യമ ഉപയോക്താക്കളും ഞെട്ടി. ഇതെങ്ങനെ സാധിച്ചു? അതും മെട്രോയില്‍ എന്നാണ് പലരും ചോദിച്ചത്.
മെട്രോയിലെ ഒരു യാത്രക്കാരന് തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്. ഒരു നീല ഷര്‍ട്ടും ബ്രൗണ്‍ നിറത്തിലുള്ള ടീ ഷര്‍ട്ടും ധരിച്ച ഒരാള്‍ മെട്രോയിലെ ഒരോ യാത്രക്കാരന്റെയും അടുത്ത് പോയി കൈ നീട്ടി യാചിക്കുന്നത് വീഡിയോയില്‍ കാണാം. ആരും തന്നെ അയാള്‍ക്ക് പണം കൊടുക്കാന്‍ തയ്യാറായില്ല. പലരും തങ്ങളുടെ മൊബൈലില്‍ നിന്നും മുഖം ഉയര്‍ത്താന്‍ പോലും തയ്യാറായില്ലെന്നതാണ് സത്യം. അതേസമയം മറ്റ് ചിലര്‍ അമ്പരപ്പോടെ യാചകനെ നോക്കുന്നതും വീഡിയോയില്‍ കാണാം. യാചകന് നടന്ന് പോയതി പിന്നാലെ രണ്ട് പോലീസുകാരും അയാള്‍ പോയ ഭാഗത്തേക്ക് നടക്കുന്നതും വീഡിയോയില്‍ കാണാം.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിച്ചു, നിരവധി ഉപയോക്താക്കള്‍ ആശങ്കയും വിമര്‍ശനവും പ്രകടിപ്പിച്ചു. ശുചിത്വത്തിനും മറ്റും ഏറെ പേരുകേട്ട നമ്മ മെട്രോ പോലുള്ള പൊതുഗതാഗത സംവിധാനങ്ങളില്‍ പ്രതീക്ഷിക്കുന്ന സുരക്ഷയെയും അച്ചടക്കത്തെയും ഇത്തരം സംഭവങ്ങള്‍ ദുര്‍ബലപ്പെടുത്തുന്നുവെന്ന് പലരും സമൂഹ മാധ്യമങ്ങളില്‍ എഴുതി. എല്ലാ വഴികളിലും സുരക്ഷാ പരിശോധനകള്‍ ഉണ്ടായിരുന്നിട്ടും അയാള്‍ക്ക് എങ്ങനെ മെട്രോയില്‍ കയറാന്‍ കഴിഞ്ഞുവെന്ന് നെറ്റിസണ്‍മാര്‍ ചോദ്യം ചെയ്തു. അതേസമയം മറ്റ് ചിലര്‍ നമ്മ ബെംഗളൂരുവില്‍ മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കുറിച്ചു.

Comments