കാലാവസ്ഥാ വ്യതിയാനം മൂലം അപകടകരമായ കഠിന ചൂടുള്ള ദിനങ്ങള്‍ (സൂപ്പര്‍ഹോട്ട് ഡേ) വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 1991നും 2020നും ഇടയിലെ ദിവസങ്ങളേക്കാള്‍ 90 ശതമാനത്തേക്കാള്‍ കൂടുതല്‍ ചൂടുള്ളതായാണ് റിപ്പോര്‍ട്ട്. വേള്‍ഡ് വെതര്‍ ആട്രിബ്യൂഷനും യു എസ് ആസ്ഥാനമായുള്ള ക്ലൈമറ്റ് സെന്‍ട്രലും ചേര്‍ന്ന് നടത്തിയ പുതിയ പഠനം അനുസരിച്ചാണിത്.
ഇക്കാര്യത്തില്‍, പാരീസ് കാലാവസ്ഥാ കരാറിന്റെ ശക്തമായ സ്വാധീനം റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നുണ്ട്. 2015ലെ കരാറിന് മുമ്പ്, ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകം 4ഇ (7.2F) എന്ന വിനാശകരമായ താപനിലയിലേക്ക് കുതിച്ചുയരുമെന്നായിരുന്നു നിഗമനം. ഇത് പ്രതിവര്‍ഷം 114 അധിക കഠിന ചൂട് ദിനങ്ങള്‍ക്ക് കാരണമാകുമായിരുന്നു.
കാര്‍ബണ്‍ ബഹിര്‍ഗമനം നിയന്ത്രിക്കുന്നതിനുള്ള നിലവിലെ ഉത്തരവാദിത്വം ലോകരാഷ്ട്രങ്ങള്‍ നിറവേറ്റുന്നതിലൂടെ, ലോകം ഇപ്പോള്‍ 2.6ഇ (4.7F) താപവര്ധനവിലേക്കാണ് നീങ്ങുന്നത്. 2100 ആകുമ്പോഴേക്കും ഭൂമിയില്‍ പ്രതിവര്‍ഷം 57 സൂപ്പര്‍ഹോട്ട് ദിവസങ്ങള്‍ ആണ് ഉണ്ടാകുക. ഏകദേശം രണ്ട് മാസത്തെ അപകടകരമായ ഉയര്‍ന്ന താപനില അക്കാലത്തെ ജനങ്ങളും ജന്തുജാലങ്ങളും അനുഭവിക്കേണ്ടി വരും. എന്നാല്‍ ഇത് നേരത്തേ കണക്കുകൂട്ടിയതിനേക്കാള്‍ പകുതിയിലേറെ കുറവാണെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.

Comments