ഓരോ ദിവസവും മനുഷ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഒരു റെയില്‍വേ പ്ലാറ്റ്ഫോമില്‍ യാത്രക്കാരനായ യുവാവിനെ ഒരു സമൂഹ വില്പ്പനക്കാരന് പിടിച്ചുവച്ച് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ശ്രദ്ധ നേടുന്നത്.സംഭവം നടന്നത് ജബല്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ്.
ഒക്ടോബര്‍ 17 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ പ്ലാറ്റ്ഫോം നമ്പര്‍ 5 ലാണ് യാത്രക്കാരനും സമൂസ വില്‍ക്കുന്ന കച്ചവടക്കാരനും തമ്മിലുള്ള തര്‍ക്കം കയ്യാങ്കളിയിലേക്ക് മാറിയത്. സമൂസ വാങ്ങിയ ശേഷം യുപിഐയില്‍ പണമടക്കുന്നത് പരാജയപ്പെട്ടതിനെച്ചൊല്ലി കച്ചവടക്കാരന് യാത്രക്കാരനെ അക്രമിക്കാന്‍ തുനിയുകയായിരുന്നു. വീഡിയോയില്‍, ഒരു യാത്രക്കാരന് ട്രെയിനില്‍ നിന്നിറങ്ങിയ ശേഷം സമൂസ വാങ്ങുന്നതും യുപിഐ വഴി പണമടക്കാന്‍ ശ്രമിക്കുന്നതും കാണാം. പിന്നാലെ പണമിടപാട് പരാജയപ്പെടുകയാണ്. ട്രെയിന്‍ നീങ്ങാന്‍ തുടങ്ങിയപ്പോള്‍, അയാള്‍ സമൂസ തിരികെ നല്കി വീണ്ടും ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നു. പക്ഷേ, കച്ചവടക്കാരന് അയാളെ തടഞ്ഞുനിര്‍ത്തി കോളറില്‍ പിടിച്ച് പണം ആവശ്യപ്പെടുന്നു.
ഒടുവില്‍ ട്രെയിന്‍ പോകുമെന്ന് ഭയന്ന യുവാവ് ഒടുവില്‍ തന്റെ സ്മാര്‍ട്ട് വാച്ച് ഊരിയ ശേഷം അത് കച്ചവടക്കാരന് നല്കുന്നു. അയാള്‍ അപ്പോള്‍ യുവാവിന് രണ്ടുപ്ലേറ്റ് സമൂസ നല്‍കുകയും യുവാവിനെ പോകാന്‍ അനുവദിക്കുകയുമാണ്. യുവാവ് പോകുന്നതും കാണാം. വീഡിയോ വൈറലായി മാറിയതോടെ കച്ചവടക്കാരനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇയാള്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് പലരും ആവശ്യപ്പെട്ടു.

Comments