ഫ്ലൈറ്റ് അറ്റന്‍ഡന്റായ യുവതി മരിച്ചതിന് തൊട്ടുപിന്നാലെ അസുഖത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ട് മെസ്സേജ് അയച്ച സംഭവത്തില്‍ ക്ഷമാപണം നടത്തി തായ്വാനീസ് എയര്‍ലൈന്‍. ദി ഇന്‍ഡിപെന്‍ഡന്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, മിലാനില്‍ നിന്ന് തായ്വാനിലെ താവോവാനിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് ഇവിഎ എയര്‍ ഫ്ലൈറ്റ് അറ്റന്‍ഡന്റും 34 കാരിയുമായ സണ്‍ എന്ന് വിളിക്കുന്ന യുവതിക്ക് വയ്യായ്ക അനുഭവപ്പെടുന്നത്. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒക്ടോബര്‍ പത്തിന് ഇവര്‍ മരിക്കുകയായിരുന്നു.
സെപ്റ്റംബര്‍ 24 ന് മിലാനില്‍ നിന്ന് താവോവാനിലേക്കുള്ള ദീര്‍ഘദൂര വിമാനയാത്രയ്ക്കിടെയാണ് ജീവനക്കാരിക്ക് ആദ്യമായി അസ്വസ്ഥത അനുഭവപ്പെട്ടത്. ലാന്‍ഡിംഗിന് ശേഷം അടുത്തുള്ള ഒരു ക്ലിനിക്കില്‍ ചികിത്സ തേടിയെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവരുടെ നില വഷളാവുകയായിരുന്നു. സെപ്റ്റംബര്‍ 26 ന് അവരെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ഒക്ടോബര്‍ 8 ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രണ്ട് ദിവസത്തിന് ശേഷമാണ് അവര്‍ മരിക്കുന്നത്.
എന്നാല്‍, മരണത്തിന് തൊട്ടുപിന്നാലെ അവരുടെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു. അത് അസുഖത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു. അതോടെ തങ്ങള്‍ക്ക് അവളുടെ മരണ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി അയച്ചുകൊടുക്കേണ്ടി വന്നു എന്നാണ് സണ്ണിന്റെ കുടുംബം പറയുന്നത്. യുവതിയുടെ ഒരു സുഹൃത്ത് ഈ സംഭവം വെളിപ്പെടുത്തിയതോടെ സോഷ്യല്‍ മീഡിയയിലടക്കം എയര്‍ലൈനെതിരെ വ്യാപകവിമര്‍ശനം ഉയര്‍ന്നു. പിന്നാലെയാണ് ജീവനക്കാരന് പിഴവു പറ്റിയതാണെന്ന് വെളിപ്പെടുത്തി എയര്‍ലൈന്‍ കുടുംബത്തോട് ക്ഷമാപണവുമായി എത്തിയത്.

Comments