
ന്യൂഡല്‍ഹി: കേരളത്തില്‍ നിലവിലെ 47 ദിവസത്തെ നിരോധനം തുടാരം എന്നാല്‍ രാജ്യവ്യാപകമായുള്ള 61 ദിവസത്തെ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്താന്‍ ആകില്ലെന്നും സുപ്രീം കോടതി. എന്നാല്‍ ട്രോളിംഗ് നിരോധന കാലയളവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള യന്ത്രവല്‍കൃത ബോട്ടുകളില്‍ മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുകയും ചെയ്യും.
ഗോവ ഫൗണ്ടേഷന് ആണ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ട്രോളിംഗ് നിരോധനത്തിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റണമെങ്കില്‍ കാലയളവ് എല്ലായിടത്തും ഒരുപോലെ ആകാണമെന്നായിരുന്ന ഹര്‍ജിയിലെ ആവശ്യം. നിരോധനം 61 ദിവസമാക്കണമെന്നുള്ള നിര്‍ദ്ദേശത്തോട് കേന്ദ്ര സര്‍ക്കാരും മറ്റെല്ലാ സംസ്ഥാനങ്ങളും യോജിപ്പ് പ്രകടിച്ചപ്പോര് കേരളം മാത്രം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു.കേരളത്തില്‍ ജൂണ്‍ 15 മുതല്‍ ജൂലൈ 31 വരെ തന്നെ ട്രോളിംഗ് നിരോധനം നടപ്പാക്കും.






