വന്യമൃഗ ആക്രമണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ ഒട്ടനവധി വാര്‍ത്തകള്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ കര്‍ണാടകയിലെ ബന്നര്‍ഘട്ട ദേശീയോദ്യാനത്തില്‍ സഫാരി യാത്രയ്ക്കിടെ സഞ്ചാരികളെ പുലി ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഞെട്ടല്‍ സൃഷ്ടിക്കുന്നത്. ഉദ്യാനത്തിലൂടെ സഞ്ചാരികളുമായി പോയ വാഹനത്തിലേക്ക് പുലി ചാടിവീഴുകയായിരുന്നു. ജനലരികില്‍ ഇരുന്ന യുവതിക്ക് പരുക്കേറ്റു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
സഫാരി ബസിന്റെ മെഷ് വിന്‍ഡോയിലൂടെയാണ് പുലി ആക്രമിക്കാന്‍ ശ്രമിച്ചത്. 50 കാരിയായ വാഹിത ബാനുവായിരുന്നു ജനലോരത്ത് ഇരുന്നത്. പുലി ജനാലയില്‍ ചവിട്ടി നിന്നതോടെ വാഹിത സീറ്റില്‍ നിന്നും മാറി. അപ്പോഴേക്കും പുലിനഖം കൊണ്ട് കൈയില്‍ പരുക്കേറ്റിരുന്നു. യുവതിയുടെ വസ്ത്രത്തിന്റെ ഒരു ഭാഗം പുലി കീറിയെടുക്കുകയും ചെയ്തു. ഭയപ്പെടേണ്ടതില്ലെന്ന് പറഞ്ഞ് ഒരാള്‍ സഞ്ചാരികളെ ആശ്വസിപ്പിച്ചു. യുവതിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

Comments