
ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് തേടി ഡിംപിള്‍ യാദവ് രംഗത്ത്. സമാജ്വാദി സ്ഥാനാര്‍ഥി അപര്‍ണ യാദവിന് വേണ്ടി വോട്ട് ചോദിച്ചാണ് ഡിംപിള്‍ യാദവ് പ്രചരണത്തിനിറങ്ങിയത്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടത്തിയ പ്രചരണത്തിലാണ് ഡിംപിള്‍ അപര്‍ണക്കായി വോട്ട് ചോദിച്ച് പൊതു വേദിയില്‍ എത്തിയത്.
മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യയാണ് എംപികൂടിയായ ഡിംപിള്‍ യാദവ്. അഖിലേഷിന്റെ സഹോദരനായ പ്രതീക് യാദവിന്റെ ഭാര്യയാണ് അപര്‍ണ യാദവ്. കഴിഞ്ഞയിടക്കുണ്ടായ ഇഷ്ടാനിഷ്ടങ്ങളെ തുടര്‍ന്ന് പ്രചരണ വേദിയില്‍ ഇവര്‍ പങ്കെടുക്കുമൊ എന്ന് എല്ലാവരും ഉറ്റ് നോക്കിയിരുന്നു. തെരഞ്ഞെടുപ്പ് വേദിയില്‍ മുലായം സിങ്ങ് സംസാരിച്ച ശേഷമാണ് ഡിംപിള്‍ യാദവ് പ്രസംഗിച്ചത്.
സമാജ്വാതി പാര്‍ട്ടിയിലുണ്ടായ തര്‍ക്കത്തില്‍ ശിവപാല്‍ പക്ഷത്തുണ്ടായിരുന്ന പ്രമുഖ വ്യക്തിയായിരുന്നു അപര്‍ണ. രാഷ്ട്രമിമാംസയില് ബിരുദാനന്തര ബിരുദം നേടിയ ആളാണ് യാദവ കുടുംബത്തിലെ ഏറ്റവും ഇളംതലമുറക്കാരി. കോണ്‍ഗ്രസില്‍ നിന്നും മാറി ബിജെപിയിലെത്തിയ റീത്ത ബഹുഗുണ ജോഷിയാണ് അപര്‍ണയുടെ മുഖ്യ എതിരാളി.






