
കല്പറ്റ: ആദിവാസികള്‍ക്ക് നല്കിയ ഭൂമി വാഗ്ദാനം നടപ്പിലാക്കത്തതില്‍ പ്രതിഷേധിച്ച് കുടില്‍ക്കെട്ടി സമരത്തിന് ആദിവാസി ഗോത്ര മഹാസഭ രംഗത്ത്. ഗോത്ര മഹാസഭയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ഭൂമി പൂജയൂം കുടില്‍ക്കെട്ടി സമരവും ആരംഭിക്കുമെന്ന് പ്രസിഡന്റ് സി.കെ ജാനു വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
മാനന്തവാടിക്കടുത്ത് വാളാടിലും വൈത്തിരിക്കടുത്ത് വെള്ളരിമലയിലുമാണ് കുടില്‍ക്കെട്ടി സമരം നടത്തുന്നത്. ഇവിടെ ആദിവാസികള്‍ക്കായി ഭൂമിയുടെ കൈവശരേഖ വാങ്ങിയിട്ടും ഭൂമി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.
മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത 16 കുടുംബങ്ങള്‍ക്ക് കൈവശരേഖ നല്‍കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. 285 കുടുംബങ്ങള്‍ പങ്കെടുത്ത സമരത്തിന്റെ ആവശ്യങ്ങളോട് സര്‍ക്കാര്‍ മെല്ലപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നും ജാനു കുറ്റപ്പെടുത്തി.
കേരളത്തിലെ ഭൂരഹിതരായ മുഴുവന്‍ ആദിവാസികള്‍ക്കും വനാവകാശ നിയമ പ്രകാരം ഭൂമി നല്കി പുനരധിവസിപ്പിക്കണമെന്നും സി.കെ ജാനു ആവശ്യപ്പെട്ടു.







Comments