
തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള ചൂഷണവും ദുരുപയോഗവും വര്‍ദ്ധിപ്പിച്ചതായും യുണിസെഫ് പ്രവര്ത്തകന് സുഗിത റോയി അഭിപ്രായപ്പെട്ടു. സൈബര്‍ പീഡനങ്ങള്‍ സൈബര്‍ ബുള്ളിങ്, ലൈംഗീക അധിക്ഷേപവും ചൂഷണങ്ങളും, ലൈവ് സ്ട്രീമിംഗ് ആന്റ് സെക്സ്റ്റിങ്, സൈബര്‍ ഭീകരവാദം, തട്ടിപ്പുകള്‍, ഗ്രൂമിങ് എന്നിങ്ങനെ വ്യത്യസ്ത തരത്തിലാണുള്ളത്. ലോകത്ത് ഏറ്റവുമധികം സൈബര്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഇന്ത്യ. ഇത് തടയുന്നതിനായി അവബോധം നല്‍കണമെന്നും സെമിനാറില്‍ കണ്ടെത്തിയിരുന്നു. മാതാപിതാക്കളുമായി കൃത്യമായി ബന്ധപ്പെടണമെന്നും അവര്‍ പറഞ്ഞു.
സൈബര്‍ ചൂഷണങ്ങള്‍ക്കും ദുരുപയോഗത്തിനും പരിഹാരമാര്‍ഗം തേടി യുണിസെഫും ചൈല്ഡ്ലൈന് ഇന്ത്യയും ശില്‍പ്പശാല നടത്തി. കേരളത്തില്‍ 100 പേരില്‍ 73 പേര്‍ക്കും മൊബൈല്‍ കണക്ഷന് ഉണ്ട് അതില്‍ 36 പേര്‍ക്കും ഇന്റര്‍നെറ്റ് കണക്ഷനുള്ളതായുള്ള കണക്കുകള്‍ അവതരിപ്പിച്ചു.
സുഗതാ റോയി, ജോബ് എന്നിവര്‍ പരിപാടിയില്‍ പ്രബദ്ധങ്ങള്‍ അവതരിപ്പിച്ചു. സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു. രാജ്യത്ത് ഇന്ന് വളര്‍ന്നുകൊണ്ടിരിക്കുന്ന ഡിഡിറ്റല്‍ ഡ്രഗ്ഗിനെ പറ്റിയും ചര്‍ച്ച നടന്നു.






