
രത്നധാരണത്തിന്റെ പ്രാധാന്യത്തെയും അവയുടെ പ്രവര്‍ത്തനശേഷിയേയും ആ വ്യക്തി അറിഞ്ഞിരിക്കുകയും അതിന് അടിസ്ഥാനപരമായ തത്വങ്ങള്‍ പാലിക്കുകയും വിധിപ്രകാരം ധരിക്കുകയും ചെയ്തു കഴിഞ്ഞാല്‍ ഉറപ്പായും ജീവിതത്തില്‍ നന്മയുടെ ശക്തമായ മാറ്റങ്ങള്‍ ഉണ്ടാവുകയും ഐശ്വര്യവും സമ്പദ്സമൃദ്ധിയും ഉള്ള ജീവിതം വന്നു ചേരുകയും ചെയ്യും.
മനുഷ്യനാല്‍ കഴിയാത്തതായി ഒന്നുംതന്നെയില്ല പക്ഷേ, എങ്ങനെ നേടാന്‍ കഴിയുമെന്നുള്ളതാണ് പലര്‍ക്കും അറിയാത്തത്. എല്ലാവര്ക്കും പെട്ടെന്ന് കാര്യങ്ങള്‍ നേടണം എന്നുള്ള ആവേശം മാത്രമാണ് കൂടുതലായി കാണുന്നത്.
എല്ലാവരും പരക്കം പാച്ചിലാണ്. നമുക്കൊരോരുത്തര്‍ക്കും ദൈവം ഓരോരോ കഴിവുകള്‍ തന്നിട്ടുണ്ട്. ആ കഴിവുകളെ തിരിച്ചറിയാന്‍ കഴിയാതെ പോകുമ്പോഴാണ് പലര്‍ക്കും ജീവിതത്തില്‍ പാളിച്ചകള്‍ പറ്റുന്നത്.
1. ചിലര്‍ ഏതെങ്കിലുമൊരു കാര്യത്തിനുവേണ്ടി പരമാവധി ശ്രമിക്കും. നടക്കാതെ വരുമ്പോള്‍ നിരാശപൂണ്ട് വെറുതേയിരിക്കും.
2. ചിലര്‍ കാണുന്നതിലെല്ലാം എടുത്തുചാടി ശ്രമിക്കും. ചെറിയ തോതില്‍ കാര്യങ്ങള്‍ നടന്നുപോകുന്നതല്ലാതെ വലിയ നേട്ടമൊന്നും കാണാന്‍ കഴിയില്ല.
3. മറ്റ് ചിലര്‍ നല്ല അറിവോടെ ശ്രദ്ധയോടെ മേഖലകള്‍ കണ്ടെത്തി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയും അതിലൂടെ നല്ല നേട്ടം കൈവരിക്കുകയും ചെയ്യും.
4. മറ്റ് ചിലര്‍ മെനക്കെടാന്‍ തയ്യാറാകാതെ ആരെയെങ്കിലും മുതലെടുത്ത് ജീവിക്കുന്നതായി കാണാം. ഇങ്ങനെ പല വിഭാഗങ്ങളില്‍പ്പെട്ട വ്യക്തികളെ സമൂഹത്തില്‍ കാണാന്‍ കഴിയും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? മറ്റൊന്നുമല്ല, സ്വയം തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ടും ഉത്തരവാദിത്വമില്ലാത്തതുകൊണ്ടും അത്യാഗ്രഹം കൊണ്ടും ജന്മദോഷം കൊണ്ടും ദൈവവിശ്വാസമില്ലാത്തതുകൊണ്ടുമൊക്കെയാകാം.
ഏതു തരത്തിലുള്ള വ്യക്തിയാണെങ്കിലും ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും നല്ല മാറ്റങ്ങള്‍ വരുത്തി നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് ഐശ്വര്യവും സമ്പദ്സമൃദ്ധിയും നേടിയെടുക്കാന്‍ കഴിയും. നമ്മള് ഇതുവരെ എന്തായിരുന്നുവെന്നുള്ളതല്ല പ്രധാനം.
ഇനി എന്തായിത്തീരണമെന്നുള്ളതാണ് പ്രധാനം. അതിന് എന്തെല്ലാമാണ് ചെയ്യേണ്ടത്. നമ്മള് മനുഷ്യനാണെന്നും നമുക്കൊരുപാട് കഴിവുകളുണ്ടെന്നും തിരിച്ചറിയുക. നമ്മളില്‍ ഉറച്ച വിശ്വാസം നിലനിര്‍ത്തുക.
ശരീരത്തിനെയും മനസിനെയും ശുദ്ധി ചെയ്യുക, ഉറച്ച ദൈവവിശ്വാസവും ഉറച്ച തീരുമാനവും ഉണ്ടാവുക, ദുഃശീലങ്ങള്‍ ഉണ്ടെങ്കില്‍ അവ ഒഴിവാക്കുക ഇവയെല്ലാമാണ് പ്രധാനമായും വേണ്ടത്. ഇവയെല്ലാം ഒരു മനുഷ്യനില്‍ സംഭവിക്കണമെങ്കില്‍ മാനസിക പരിവര്‍ത്തനം ഉണ്ടാകണം.
അവ നിരന്തരമായി നിലനില്ക്കുകയും വേണം. അതിന് ഏറ്റവും ഉത്തമമായ മാര്‍ഗമാണ് രത്നധാരണം. ഏതു വ്യക്തിയിലും ഉറങ്ങിക്കിടക്കുന്ന അല്ലെങ്കില്‍ തടസ്സപ്പെട്ടു കിടക്കുന്ന ഭാഗ്യവും ഐശ്വര്യവും തിരികെ കൊണ്ടുവരാനും ധൈര്യവും ചൈതന്യവും നിലനിര്‍ത്താനും തീര്‍ച്ചയായും രത്നധാരണത്താല് കഴിയും.
രത്നധാരണത്തിന്റെ പ്രാധാന്യത്തെയും അവയുടെ പ്രവര്‍ത്തനശേഷിയേയും ആ വ്യക്തി അറിഞ്ഞിരിക്കുകയും അതിന് അടിസ്ഥാനപരമായ തത്വങ്ങള്‍ പാലിക്കുകയും വിധിപ്രകാരം ധരിക്കുകയും ചെയ്തു കഴിഞ്ഞാല്‍ ഉറപ്പായും ജീവിതത്തില്‍ നന്മയുടെ ശക്തമായ മാറ്റങ്ങള്‍ ഉണ്ടാവുകയും ഐശ്വര്യവും സമ്പദ്സമൃദ്ധിയും ഉള്ള ജീവിതം വന്നു ചേരുകയും ചെയ്യും.
ഗണേശന് എസ്.
ജം കണ്‍സള്‍ട്ടന്റ്






