തൃശൂര്‍: പാമ്പാടി നെഹ്റു കോളജ് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ രക്തക്കറ കണ്ടെത്തി. കോളജില്‍ ഇന്ന് ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. ജിഷ്ണുവിന് ഈ മുറിയില്‍ വച്ച് മര്‍ദ്ദനമേറ്റതായും കണ്ടെത്തി. നെഹ്റു കോളജില്‍ ഇടിമുറിയായി പ്രവര്‍ത്തിക്കുന്നത് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയാണെന്ന് നേരെത്തെ വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തിയിരുന്നു.
വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ രക്തക്കറ കണ്ടെത്തിയതോടെ കൊലപാതക്കുറ്റം അടക്കം ചുമത്തി കേസ് കുടുതല്‍ ശക്തമാകാനുള്ള സാധ്യതയിലേക്കാണ് നീങ്ങുന്നത്.
അതിനിടെ ജിഷ്ണുവിന്റെ വീട് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് ിന്ന് സന്ദര്‍ശിച്ചിരുന്നു. ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവരെ ഉടന്‍ അസ്റ്റ് ചെയ്യണമെന്ന് വി.എസ് ആവശ്യപ്പെട്ടു. കോളജ് മാനേജ്മെന്റിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.






