മനസ്സിനേറെ സന്തോഷം പകരുന്ന ഒട്ടനവധി വീഡിയോകളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഒരു ഓട്ടോറിക്ഷാ െ്രെഡവറുടെ സത്യസന്ധത വിളിച്ചോതുന്ന ഒരു പോസ്റ്റാണ് ഇത്. തന്റെ ഭാര്യയുടെ ഐഫോണ്‍ നഷ്ടപ്പെട്ടുപോയതിനെ കുറിച്ചാണ് യുവാവ് പോസ്റ്റില്‍ വിവരിക്കുന്നത്. ഒരു ദിവസം വൈകുന്നേരം മുഴുവനും തിരഞ്ഞിട്ടും ഫോണ്‍ കണ്ടെത്താനായില്ല. എന്നാല്‍, ഒരു ഓട്ടോറിക്ഷ െ്രെഡവറുടെ സത്യസന്ധതയും കരുണയും നിറഞ്ഞ പെരുമാറ്റം കാരണം ഫോണ്‍ പിറ്റേന്ന് തിരികെ ലഭിക്കുകയായിരുന്നു.
'ഭാര്യയുടെ ഐഫോണ്‍ നഷ്ടപ്പെട്ടു. ഞങ്ങള്‍ 10 തവണയിലധികം ഫോണിലേക്ക് വിളിച്ചു, ഒരാള്‍ ഒരിക്കല്‍ കോള്‍ എടുത്തു, ഹിന്ദിയില്‍ സംസാരിച്ചു. അവരത് സ്വിച്ചോഫ് ചെയ്തേക്കാം, എന്റെ ഭാര്യക്കാണെങ്കില്‍ അവളുടെ ഐക്ലൗഡ് പാസ്വേഡ് ഓര്‍മ്മയില്ല, അതിനാല്‍ ഫൈന്‍ഡ് മൈ ഫോണ്‍ വഴി നോക്കാനും കഴിയില്ല. മറ്റെന്തെങ്കിലും മാര്‍ഗമുണ്ടോ?' എന്നായിരുന്നു യുവാവിന്റെ ആദ്യത്തെ പോസ്റ്റ്.
എന്നാല്‍, ഇതിന്റെ അപ്ഡേഷന് കൂടി യുവാവ് പിന്നാട് പങ്കുവയ്ക്കുകയായിരുന്നു. 'മൊബൈല്‍ തിരികെ കിട്ടി. അതിന് ഓട്ടോ െ്രെഡവര്‍ സ്വാമിക്ക് നന്ദി. മൊബൈല്‍ ഓഫായി രാത്രി മുഴുവന്‍ ഓട്ടോയുടെ സീറ്റില്‍ തന്നെ കിടന്നു. രാവിലെ സ്വാമി ഓട്ടോ വൃത്തിയാക്കുമ്പോഴാണ് അദ്ദേഹം അത് കണ്ടത്. മൊബൈല്‍ ചാര്‍ജ് ചെയ്തു, എന്റെ ഭാര്യയുടെ വാള്‍പേപ്പര്‍ കണ്ട് തിരിച്ചറിഞ്ഞു, എന്റെ വീട്ടിലേക്ക് ഫോണുമായി വന്നു. അദ്ദേഹത്തിന്റെ മഹാമനസ്കതയ്ക്ക് നന്ദി' എന്നായിരുന്നു യുവാവ് കുറിച്ചത്.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് യുവാവിന്റെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടത്. ഓട്ടോ െ്രെഡവറുടെ സത്യസന്ധതയെ അഭിനന്ദിച്ചു കൊണ്ടാണ് പലരും പോസ്റ്റിന് കമന്റുകള്‍ നല്‍കിയിരിക്കുന്നത്. ഇത്തരം ആളുകളെ കണ്ടെത്തുക പ്രയാസമാണ് ഇന്നത്തെ കാലത്ത് എന്നും ആളുകള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സമാനമായ അനുഭവമുണ്ടായതായും കമന്റ് നല്കിയവരും ഉണ്ട്.

Comments