ക്രിക്കറ്റ് പ്രേമികള്‍ക്ക് എന്നും ആവേശമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും. മൈതാനിയിലും വ്യക്തിജീവിതത്തിലും രണ്ടാളും തമ്മില്‍ വലിയ അടുപ്പമാണ്. മറ്റ് ടീമുകളെ എതിര്‍ത്ത് വിജയം നേടുമ്പോഴും സെഞ്ച്വറി അടക്കമുള്ളവ നേടുമ്പോഴും ഈ സൗഹൃദത്തിന്റെ ആഴം വീഡിയോകളിലൂടെ ആരാധകര്‍ കണ്ടറിഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ റാഞ്ചിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തില്‍ വിരാട് കോഹ്ലി സെഞ്ച്വറി നേടിയപ്പോഴുള്ള രോഹിത് ശര്‍മ്മയുടെ പ്രതികരമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സെഞ്ച്വറി നേടിയതിന് പിന്നാലെ ഗ്രൗഡില്‍ കോഹ്ലി നടത്തിയ ആഘോഷത്തിന് പിന്നാലെയാണ് രോഹിത് ഡ്രസ്സിംഗ് റൂമില്‍ സന്തോഷത്തോടെ എഴുന്നേറ്റു നില്‍ക്കുന്നത്. തന്റെ സഹപ്രവര്‍ത്തകനും സുഹൃത്തിനും വേണ്ടി സന്തോഷത്തോടെ കൈയടിച്ച രോഹിത്, ആവേശത്തില്‍ ഒന്നോ രണ്ടോ വാക്കുകള്‍ പറയുന്നതും വിഡിയോയില്‍ കാണാം. തന്റെ സഹതാരത്തിന്റെ നേട്ടം അയാളെക്കാള്‍ വലിയ ആവേശത്തില്‍ ആഘോഷിക്കുന്ന രോഹിത് ശര്‍മ്മയുടെ ഈ പ്രതികരണം ഇവരുടെ സൗഹൃദത്തിന്റെ ആഴമാണ് കാണിക്കുന്നത്.
കോഹ്ലി തന്റെ 52-ാം ഏകദിന സെഞ്ച്വറി നേടിയതിന് പിന്നാലെ എസ്സിഎ സ്റ്റേഡിയം കൈയടിയോടെ ഏറ്റെടുത്തിരുന്നു. മാർക്കോ ജാൻസന്റെ പന്തില്‍ ബൗണ്ടറി നേടിയാണ് കോഹ്ലി ഏകദിനത്തിലെ തന്റെ 52-ാം സെഞ്ച്വറി നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ജയ്സ്വാളിന്റെ വിക്കറ്റ് തുടക്കത്തില്‍ നഷ്ടമായിരുന്നു. പിന്നീട് തങ്ങളുടെ പ്രതാപകാലത്തെ ഓർമിപ്പിക്കുന്ന വിധത്തില്‍ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ചേർന്ന് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 136 റണ്‍സ് പടുത്തുയർത്തി. ഏകദിനത്തില്‍ ഇരുവരുടെയും 20-ാം സെഞ്ച്വറി കൂട്ടുകെട്ടായിരുന്നു അത്. തന്റെ ഇന്നിംഗ്സിനിടെ, ഇതിഹാസ താരം സച്ചിൻ ടെണ്ടുല്‍ക്കറുടെ 51 ടെസ്റ്റ് സെഞ്ച്വറികള്‍ എന്ന റെക്കോർഡ് മറികടന്ന്, ഒരു ഫോർമാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന ബാറ്റ്സ്മാനായി കോഹ്ലി മാറുകയും ചെയ്തു. സെഞ്ച്വറിയുമായി കോഹ്ലി ക്രീസിൽ തുടരുന്നതാണ് ഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ സന്തോഷം.

398 ഏകദിനങ്ങളിൽ നിന്ന് 351 സിക്സറുകൾ നേടിയ പാകിസ്ഥാൻ ഇതിഹാസം ഷാഹിദ് അഫ്രീദിയുടെ റെക്കോർഡ് രോഹിതും തകര്‍ത്തിരുന്നു. തന്റെ 277-ാം ഏകദിന മത്സരത്തിലാണ് രോഹിത് ശർമ്മ 352 സിക്സറുകൾ എന്ന പുതിയ നാഴികക്കല്ല് പിന്നിട്ടത്. സിക്സറുകളില്‍ റെക്കോര്‍ഡിട്ടാണ് ഹിറ്റ്മാന് ആരാധകരെ ആവേശത്തിലാക്കിയത്. 369 ഇന്നിങ്സില്‍ നിന്ന് ഷാഹീദ് അഫ്രീദി പടത്തുയര്‍ത്തിയ റെക്കോര്‍ഡാണ് രോഹിത് സ്വന്തം പേരിലാക്കിയത്. അടുത്ത ലോകകപ്പിന് ഹിറ്റ്മാനുണ്ടാകുമോ എന്ന ആകാംഷ. ഫിറ്റായി കൂടുതല്‍ നേരം ക്രീസില്‍ നിന്ന് ആഷോഘിക്കാനാണ് തീരുമാനമെങ്കില്‍ രോഹിത് ടീമിലുണ്ടാകും.

Comments