മനുഷ്യന്മാര്‍ പലപ്പോഴും തങ്ങള്‍ ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്ത് അതില്‍ ആനന്ദം കണ്ടെത്തുകയാണ് പതിവ്. ഇതിനായി എന്ത് സാഹസികതയ്ക്കും ആളുകള്‍ റെഡിയാണ്. എന്തിനേറെ പറയുന്നു ചെറിയ ചില സന്തോഷങ്ങള്‍ക്ക് വേണ്ടി വന്യജീവികളെ പോലും വെറുതെ വിടാന്‍ മനുഷ്യന്‍ തയ്യാറല്ലെന്നതാണ് സത്യം. അത്തരമൊരു സംഭവം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. രാജസ്ഥാനിലെ ആല്‍വാറിലെ സിലിസേര്‍ തടാകത്തിന് സമീപം നിന്നുള്ള ഒരു ഞെട്ടിക്കുന്ന വീഡിയോയായിരുന്നു അത്. തടാകത്തിന് സമീപത്ത് വെയില്‍ കായുകയായിരുന്ന ഒരു മുതലയുടെ വാലില്‍ പിടിച്ച് വലിച്ച് യുവാക്കള്‍ റീല്‍സെടുക്കാന്‍ ശ്രമിക്കുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്.
വീഡിയോയില്‍ അഞ്ചോ ആറോ യുവാക്കളുടെ സംഘമായിരുന്നു ഉള്ളത്. അതില്‍ മൂന്ന് യുവാക്കളാണ് മുതലയോടൊത്ത് സെല്‍ഫിക്കായി ശ്രമിച്ചത്. ഒരാള്‍ അല്പം മാറിനിന്നപ്പോള്‍ മറ്റൊരാള്‍ മുതലയുടെ വാലില്‍ പിടിച്ച് വലിക്കാന്‍ ശ്രമിച്ച് കൊണ്ടിരുന്നു. ഇതിനിടെ മറ്റൊരു യുവാവ് ഓടി നടന്ന് മുതലയോടൊപ്പമുള്ള സെല്‍ഫിക്കായി ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഭയത്തോടെയാണെങ്കിലും മൂന്നാല് തവണ മുതലയുടെ വാലില്‍ പിടിക്കാന്‍ ഇയാള്‍ ശ്രമിക്കുന്നു. ഒടുവില്‍ അയാള്‍ മുതലയുടെ വാലില്‍ പിടിച്ച് വലിക്കുന്നു. ഇതോടെ മുതല തടാകത്തിലേക്ക് തന്നെ മടങ്ങുന്നതും വീഡിയോയില്‍ കാണാം.
യുവാക്കളുടെ സെല്‍ഫി ശ്രമത്തിനോട് അതിരൂക്ഷമായ ഭാഷയിലാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ പ്രതികരിച്ചത്. വന്യമൃഗങ്ങളുമായുള്ള ഇത്തരം ഇടപെടലുകള്‍ തടയാന്‍ കര്‍ശനമായ നടപടിയെടുക്കാനും ശക്തമായ മുന്നറിയിപ്പുകള്‍ നല്‍കാനും നിരവധി പേരെഴുതി. യുവാക്കളെ കണ്ടെത്തി അവര്‍ക്കെതിരെ നടപടിയെടുക്കണെന്ന് ചിലര്‍ ആവശ്യപ്പെട്ടു. മറ്റ് ചിലര്‍ മുതലയുടെ വാല് കൊണ്ടുള്ള പ്രഹരത്തിന്റെ ചൂട് അവര്‍ക്ക് അറിയില്ലായിരിക്കുമെന്നായിരുന്നു കുറിച്ചത്.

Comments