ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Health News
  3. Health
Loading...

ശരീരത്തില്‍ യൂറിക് ആസിഡ് വര്‍ധിച്ചാല്‍ എങ്ങനെ തിരിച്ചറിയാം

Authored by Web Desk | Last updated: 19 Dec 2025, 12:43 PM | 1 min read

Print
uric-acid-symptoms
ശരീരത്തിനുള്ളില്‍ പ്യൂറൈന്‍ എന്ന രാസസംയുക്തം വിഘടിപ്പിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഉപോത്പന്നമാണ് യൂറിക് ആസിഡ്. ശരീരത്തിനുള്ളിലെ യൂറിക് ആസിഡ് തോത് അമിതമായി വര്‍ധിക്കുന്ന അവസ്ഥയെ ഹൈപ്പര്‍യൂറിസീമിയ എന്ന് വിളിക്കുന്നു. ഗൗട്ട് മുതല്‍ വൃക്കയില്‍ കല്ല് വരെ ഇതുമൂലമുണ്ടാകാം. യൂറിക് ആസിഡിന്റെ അളവ് കൂടുതലുള്ളവര്‍ക്ക് വേദനയും വീക്കവും വരാം. മരുന്ന് കഴിക്കുന്നതിലൂടെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സാധിക്കും. ശരിയായ ഭക്ഷണക്രമത്തിലൂടെയും ശരീരത്തിലെ യൂറിക് ആസിഡ് തോതിനെ നിയന്ത്രിക്കാം. ശരീരത്തില്‍ യൂറിക് ആസിഡ് വര്‍ധിച്ചാല്‍ എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം....


* പാദങ്ങളില്‍ കാണുന്ന മുഴ - ഗൗട്ട് ദീര്‍ഘകാലം ചികിത്സിക്കാതിരിക്കുന്നത് സന്ധികള്‍ക്ക് സമീപം ചര്‍മത്തിനടിയില്‍ കട്ടിയുള്ള മുഴകള്‍ രൂപപ്പെടുന്നതിന് കാരണമാകുന്നു. ടോഫി(Tophi) എന്നാണ് ഈ മുഴകളെ പറയുന്നത്. യൂറിക് ആസിഡ് ക്രിസ്റ്റലുകള്‍ ചേര്‍ന്നതാണ് ടോഫി. ടോഫി സാധാരണയായി കാല്‍വിരലുകള്‍ക്ക് സമീപവും പാദങ്ങളിലുമാണ് രൂപപ്പെടുന്നത്. ഇവയ്ക്ക് എല്ലായ്‌പ്പോഴും വേദന ഉണ്ടാകണമെന്നുമില്ല. എങ്കിലും സന്ധികളുടെ ആരോഗ്യത്തെ ഇത് ബാധിക്കും.


* പാദങ്ങളില്‍ മുറുക്കം അനുഭവപ്പെടുന്നത് - നീര്‍ക്കെട്ടുള്ള സന്ധികളില്‍ യൂറിക് ആസിഡ് അടിഞ്ഞു കൂടുന്നത് സന്ധികള്‍ക്ക് മുറുക്കം അനുഭവപ്പെടുന്നതിന് കാരണമാകുന്നു. ഇതോടെ, സന്ധികളുടെ ചലനശേഷിയും പ്രശ്‌നത്തിലാകുന്നു. ചെറിയ തോതില്‍ എവിടെയങ്കിലും തട്ടുന്നതു പോലും വേദനയ്ക്ക് കാരണമായേക്കാം. ഈ അവസ്ഥ ചികിത്സിക്കാതിരുന്നാല്‍ കാലക്രമേണ വിഷയം ഗുരുതരമാകാന്‍ സാധ്യതയുണ്ട്.


* സന്ധിവേദന - യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നതിന്റെ ആദ്യകാല ലക്ഷണങ്ങളിലൊന്നാണ് സന്ധികളെ ബാധിക്കുന്ന കഠിനമായ വേദന. ഇത്തരം വേദന പെട്ടെന്നുണ്ടാകുന്നതാണ്. ഇത് ഉറക്കത്തെ പോലും തടസപ്പെടുത്തിയേക്കാം. പെരുവിരലിന്റെ സന്ധിയിലാണ് സാധാരണയായി വേദനയുണ്ടാകുന്നത്. ഈ രീതിയില്‍ വേദനയുണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ കാണേണ്ടതാണ്.


* സന്ധിക്ക് ചുറ്റുമുള്ള ചുവപ്പും നീര്‍വീക്കവും - സന്ധികള്‍ക്ക് ചുറ്റും ഭാഗം ചുവക്കുന്നതും നീരുവയ്ക്കുന്നതും യൂറിക് ആസിഡ് വര്‍ധിക്കുന്നതിന്റെ ലക്ഷണങ്ങളാകാം. ഇവ തൊടുമ്പോള്‍ ചൂടും വേദനയും അനുഭവപ്പെടാം. ഇത് വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. പലപ്പോഴും സന്ധിവാതത്തിന് സമാനമാകാം ഈ ലക്ഷണങ്ങള്‍. ഇത് രോഗനിര്‍ണയം വൈകാന്‍ കാരണമാകുന്നു.

Tags

  • health news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വേനല്‍ക്കാല രാത്രികളില്‍ ഉറക്കം കിട്ടുന്നില്ലേ ? ; പെട്ടെന്ന് ഉറങ്ങാന്‍ ഇക്കാര്യങ്ങള്‍ പരീക്ഷിയ്ക്കാം

വേനല്‍ക്കാല രാത്രികളില്‍ ഉറക്കം കിട്ടുന്നില്ലേ ? ; പെട്ടെന്ന് ഉറങ്ങാന്‍ ഇക്കാര്യങ്ങള്‍ പരീക്ഷിയ്ക്കാം

സന്ധിവേദന കൊണ്ട് കുഴങ്ങിയോ ? ;  സന്ധികളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും ഈ സപ്ലിമെന്റുകള്‍

സന്ധിവേദന കൊണ്ട് കുഴങ്ങിയോ ? ; സന്ധികളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും ഈ സപ്ലിമെന്റുകള്‍

വേനല്‍ക്കാലത്ത് അപസ്മാരം വരാന്‍ സാധ്യത : ജാഗ്രത പാലിക്കണമെന്ന് ന്യൂറോളജിസ്റ്റ്

വേനല്‍ക്കാലത്ത് അപസ്മാരം വരാന്‍ സാധ്യത : ജാഗ്രത പാലിക്കണമെന്ന് ന്യൂറോളജിസ്റ്റ്

 'നിശബ്ദനായ കൊലയാളി' ; വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുന്നതിന്റെ സൂചനകള്‍ ഇവയാണ്

'നിശബ്ദനായ കൊലയാളി' ; വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുന്നതിന്റെ സൂചനകള്‍ ഇവയാണ്

നമ്മുടെ തലച്ചോറിന്റെ ആരോഗ്യത്തെ നിശബ്ദമായി നശിപ്പിക്കും ഈ ദൈനംദിന ശീലങ്ങള്‍

നമ്മുടെ തലച്ചോറിന്റെ ആരോഗ്യത്തെ നിശബ്ദമായി നശിപ്പിക്കും ഈ ദൈനംദിന ശീലങ്ങള്‍

30 വയസ് കഴിഞ്ഞവരാണോ നിങ്ങള്‍ ;   ഈ കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കാറുണ്ടോ ?

30 വയസ് കഴിഞ്ഞവരാണോ നിങ്ങള്‍ ; ഈ കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കാറുണ്ടോ ?