
അച്ഛന് ധര്‍മേന്ദ്രയുടെ വിയോഗത്തില്‍ നിന്ന് താന്‍ ഇപ്പോഴും മോചിതയായിട്ടില്ലെന്ന് നടി ഇഷ ഡിയോള്‍. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഒരിക്കലും നികത്താന്‍ കഴിയാത്ത നഷ്ടമാണ് ഉണ്ടായതെന്നും ഇഷ ഡിയോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഒരു വ്യക്തി എന്ന നിലയിലും ഏറ്റവും പ്രിയപ്പെട്ട പിതാവിന്റെ നഷ്ടത്തില്‍ ദു:ഖിക്കുന്ന ഒരു മകള്‍ എന്ന നിലയിലും തന്നെ മനസിലാക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും താരം കുറിച്ചു.
‘തൊഴില്‍പരമായി കുറച്ച് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട് അവ ഞാന്‍ വരും ദിവസങ്ങളില്‍ നിങ്ങളുമായി പങ്കുവെയ്ക്കും. ഒരു വ്യക്തി എന്ന നിലയിലും ഏറ്റവും പ്രധാനമായി എന്റെ ഏറ്റവും പ്രിയപ്പെട്ട പിതാവിന്റെ നഷ്ടത്തില്‍ ഇപ്പോഴും ദു:ഖിക്കുന്ന ഒരു മകള്‍ എന്ന നിലയിലും എന്നെ മനസിലാക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. എനിക്ക് ഒരിക്കലും നികത്താന്‍ കഴിയാത്ത ഒരു നഷ്ടം. എന്റെ ഇഷ്ടപ്രകാരം എനിക്ക് കുറച്ചുകാലത്തേക്ക് ഈ പ്ലാറ്റ്ഫോമില്‍ നിന്ന് വിട്ടുനില്‍ക്കാനും ഒരു ഇടവേള എടുക്കാനും ആഗ്രഹിക്കുന്നു. പക്ഷേ എനിക്കത് ചെയ്യാന്‍ കഴിയില്ല. നിങ്ങള്‍ നല്കുന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി’- ഇഷ ഡിയോള്‍ കുറിച്ചു.






