ഫോര്‍ട്ട് കൊച്ചിയിലെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കായി എത്തുന്ന ജനങ്ങളുടെ പ്രധാന ആകര്‍ഷണമാണ് വെളി മൈതാനത്തെ മഴമരം. പടര്ന്നുപന്തലിച്ചുനില്ക്കുന്ന ഈ മരം ഏഷ്യയിലെ ഏറ്റവും വലിയ നാചുറല്‍ ക്രിസ്മസ് ട്രീയാണ്. ക്രിസ്മസിന് ഒരുമാസം മുന്‍പ് തന്നെ മരത്തെ അലങ്കരിക്കാന്‍ തുടങ്ങും. എല്ലാ വര്‍ഷവും ഓരോ നിറത്തിലായിരിക്കും ഈ മരം കാണപ്പെടുക.
യുവാക്കളുടെ കൂട്ടായ്മയായ നൈറ്റ്സ് യുണൈറ്റഡിന്റെ നേതൃത്വത്തിലാണ് ക്രിസ്മസ് ട്രീ ഒരുക്കുന്നത്. ഈ വര്‍ഷം മഞ്ഞ നിറത്തിലാണ് മഴമരത്തെ ഒരുക്കിയത്. മുന്‍പ്, നീല, ചുവപ്പ് എന്നീ നിറങ്ങളിലാണ് തിളങ്ങിയത്. എട്ട് ലക്ഷം രൂപയാണ് ചെലവ്. ഇത്തവണ ഒന്നര ലക്ഷം സീരിയല്‍ ബള്‍ബുകള്‍, 100 മണികള്‍, 50 എല്‍ഇഡി ബോളുകള്‍, 100എല്‍ഇഡി നക്ഷത്രങ്ങള്‍ തുടങ്ങിയവ അലങ്കാരത്തിനായി ഉപയോഗിച്ചു.

Comments