സ്വാര്‍ത്ഥത നിറഞ്ഞ ഈ ലോകത്ത് ആത്മാര്‍ത്ഥമായ ബന്ധം കണ്ടെത്തുക എന്നുള്ളത് അസാധ്യമാണ്. പ്രത്യേകിച്ചും ദാമ്പത്യജീവിതത്തില്‍. പരസ്പരം മനസ്സിലാക്കാന്‍ കഴിവുള്ള ആളാണെങ്കില്‍ ജീവിതം എന്നും സന്തോഷകരമായിരിക്കും. ഇത്തരത്തില്‍ ദമ്പതികള്‍ക്കിടയിലുണ്ടാകുന്ന, സ്നേഹവും പ്രണയവും കരുതലും കാണിക്കുന്ന അനേകം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അതുപോലെ, അതിമനോഹരമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആളുകളുടെ ഹൃദയം കവര്‍ന്നു കൊണ്ടിരിക്കുന്നത്. വളരെ ചെറിയ ചില പ്രവൃത്തികള്‍ എങ്ങനെയാണ് ദമ്പതികള്‍ക്കിടയിലെ പരസ്പര സ്നേഹവും പ്രണയവും ഊട്ടിയുറപ്പിക്കുന്നത് എന്ന് തെളിയിക്കുായാണ് ഈ ദൃശ്യങ്ങള്‍.
ഒരു പോളിത്തീന്‍ കവറില്‍ വൃത്തിയായി പായ്ക്ക് ചെയ്ത ഒരേ പോലെയുള്ള രണ്ട് കേക്ക് കഷ്ണങ്ങളുടെ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. 'താന്‍ ആവശ്യപ്പെടാതെ തന്നെ ഭര്‍ത്താവ് തനിക്ക് ഇഷ്ടപ്പെട്ട കേക്കുമായി വന്നു. യാദൃച്ഛികമായി ഞാന്‍ അദ്ദേഹത്തിനും രഹസ്യമായി അതേ കേക്ക് തന്നെ വാങ്ങിയിരുന്നു' എന്നാണ് യുവതി കുറിച്ചിരിക്കുന്നത്. യുവതിയും ഭര്‍ത്താവും വാങ്ങിയ ഒരുപോലെയുള്ള, ഒരേപോലെ പൊതിഞ്ഞെടുത്തിരിക്കുന്ന കേക്കുകളാണ് ചിത്രത്തില്‍ കാണുന്നത്.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ പോസ്റ്റ് വൈറലായിമാറി. 82,000 ത്തിലധികം വ്യൂവാണ് പോസ്റ്റിനുള്ളത്. നിരവധിപ്പേരാണ് ഇരുവരുടെയും മനപ്പൊരുത്തത്തെ കുറിച്ച് സൂചിപ്പിച്ചുകൊണ്ട് പോസ്റ്റിന് കമന്റുകള്‍ നല്‍കിയിരിക്കുന്നത്. 'ഇത് യാദൃച്ഛികമല്ല, നിങ്ങള്‍ രണ്ടുപേരും ഒരേ കാര്യം തന്നെ ചിന്തിക്കുന്നു എന്നാണ് ഇതിന്റെ അര്‍ത്ഥം, ഇത് നിങ്ങളുടെ ദിവസേനയുള്ള സംസാരത്തെയും പരസ്പരമുള്ള കരുതലിനെയുമാണ് കാണിക്കുന്നത്' എന്നാണ് ഒരാള്‍ കമന്റ് നല്‍കിയിരിക്കുന്നത്. 'നിങ്ങള്‍ രണ്ടുപേരും ഒരേ കേക്ക് തന്നെ ഇഷ്ടപ്പെടുന്നു എന്നത് വളരെ ക്യൂട്ടായിട്ടുള്ള കാര്യമാണ്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

Comments