കൊച്ചി: ബലാത്സംഗ-ഭ്രൂണഹത്യ കേസുകളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ മൂന്നാം തവണയാണ് ഹൈക്കോടതിയുടെ മുന്പില് എത്തുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരിയുടെ ഭര്‍ത്താവും ആവശ്യപ്പെട്ടിരിക്കെയാണ് ഹര്‍ജി പരിഗണിക്കുന്നത്.
കേസില്‍ തന്റെ ഭാഗംകൂടി കേട്ടശേഷം മാത്രമേ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാവൂ എന്നാണ് അതിജീവിതയുടെ ആവശ്യം. കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. സമാനതകളില്ലാത്ത സൈബര്‍ ആക്രമണം നേരിടുന്നുണ്ടെന്നും ജാമ്യം നല്കിയാല് തന്റെ ജീവനടക്കം പ്രശ്നം ഉണ്ടാകുമെന്നും അതിജീവിത പറയുന്നു.
ഒരു തവണ അറസ്റ്റ് തടയുകയും രണ്ടാമത്തെ തവണ പരിഗണിച്ചപ്പോള്‍ അറസ്റ്റ് തടഞ്ഞ നടപടി നീട്ടി നല്‍കുകയും ചെയ്തിട്ടുണ്ട്. ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് അതിജീവിത റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്. അതിനിടയില്‍ അതിജീവിതയുടെ ഭര്‍ത്താവ് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. പ്രശ്നം തന്നെയാണ് ശരിക്കും ബാധിച്ചതെന്നും തന്റെ കുടുംബജീവിതം തകര്‍ത്തെന്നും മാനഹാനി സംഭവിച്ചതായും അപകീര്‍ത്തിക്ക് കേസെടുക്കാനും നല്‍കിയിരിക്കുന്ന പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

Comments