
ബവേറിയ: ജര്‍മനിയിലെ ബവേറിയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ അപ്രതീക്ഷിതമായി എത്തിയ അതിഥികളെ കണ്ട് ഞെട്ടി ഉപഭോക്താക്കളും ജീവനക്കാരും. സമീപത്തുള്ള ഫാമില്‍ നിന്നുള്ള അന്‍പതോളം ചെമ്മരിയാടുകളാണ് സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയത്. വാതിലുകള്‍ തകര്‍ത്ത് സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിയ ഇവ ചെക്ക്ഔട്ട് ഏരിയയ്ക്ക് സമീപം ഏകദേശം 20 മിനിറ്റ് ചെലവഴിച്ചു.
പലചരക്ക് സാധനങ്ങളും മറ്റ് ഉല്പന്നങ്ങളും തകര്‍ത്താണ് ഇവ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് പോയത്. ചെമ്മരിയാടുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഉപഭോക്താക്കളില്‍ ചിലര്‍ കണ്‍വെയര്‍ ബെല്‍റ്റുകളുടെ മുകളിലൂടെ ചാടി. ഇവയെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പുറത്തിറക്കുന്നതിനായി ചിലര്‍ ശ്രമിച്ചു. 500 ചെമ്മരിയാടുകള്‍ മേയുന്ന ഫാമില്‍ നിന്നാണ് ഇവ സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിച്ചേര്‍ന്നത്. 20 മിനിറ്റിന് ശേഷം മടങ്ങിപ്പോവുകയും ചെയ്തു. സംഭവം വൈറലായതോടെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയ്ക്ക് സൗജന്യ പബ്ലിസിറ്റി ലഭിച്ചതായി ചിലര്‍ സമൂഹമാധ്യമത്തില്‍ അഭിപ്രായപ്പെട്ടു






