ഓരോ ദിവസവും വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു ബ്ലിങ്കിറ്റ് ഡെലിവറി പാര്‍ട്ണറുടെ നല്ല മനസിനെ പ്രകീര്‍ത്തിച്ച് ഒരു കസ്റ്റമര്‍ ഷെയര്‍ ചെയ്ത പോസ്റ്റാണ് നെറ്റീസണ്‍സിന്റെ മനം കവരുന്നത്. തന്റെ അമ്മ ആശുപത്രിയില്‍ കിടന്നപ്പോള്‍ ബ്ലിങ്കിറ്റ് ഡെലിവറി പാര്‍ട്ണര്‍ തന്റെ ജോലിക്കും കടമയ്ക്കുമപ്പുറം തന്നെ സഹായിച്ചതായിട്ടാണ് ഡല്‍ഹിയില്‍ നിന്നുള്ള ഈ ഫിന്‍ടെക് എക്സിക്യൂട്ടീവ് പറയുന്നത്.
2024 ഡിസംബറിലാണ് സംഭവം. അമ്മയുടെ ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രിന്റ്ഔട്ടുകള്‍ ബ്ലിങ്കിറ്റ് വഴി എത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഈ സംഭവമുണ്ടായത് എന്ന് മോണിക്ക ജസുജ എന്ന സ്ത്രീ കുറിക്കുന്നു. പ്രിന്റ് ഔട്ടുമായി എത്തിയ ഡെലിവറി പാര്‍ട്ണര്‍ അതും ഏല്പിച്ച് മടങ്ങുന്നതിന് പകരം ചോദിച്ചത്, ഇനിയെന്തെങ്കിലും സഹായം താന്‍ ചെയ്യണോ എന്നാണ് എന്ന് എക്സില്‍ (ട്വിറ്റര്‍) കുറിച്ച തന്റെ പോസ്റ്റില്‍ മോണിക്ക പറയുന്നു. 2024 ഡിസംബറിന്റെ അവസാനമാണ് സംഭവമെന്നും ആ കൊടും തണുപ്പത്ത് രാത്രി വൈകിയ സമയം അമ്മയുടെ ഇന്‍ഷുറന്‍സ് പോളിസി പ്രിന്റ്ഔട്ടുകള്‍ താന്‍ ബ്ലിങ്കിറ്റില്‍ ഓര്‍ഡര്‍ ചെയ്തുവെന്നും മോണിക്ക കുറിക്കുന്നു.
'പിന്നാലെ, ബ്ലിങ്കിറ്റിന്റെ റൈഡര്‍ പ്രിന്റൗട്ടുമായി എത്തി വിളിച്ചു. ആശുപത്രിക്ക് പുറത്തുള്ള ചായക്കടയുടെ അടുത്തേക്ക് വരാമോ എന്നാണ് തന്നോട് ചോദിച്ചത്. താന്‍ ആ ചായക്കടയുടെ അടുത്ത് തന്നെയാണ് ഉണ്ടായിരുന്നത്. പ്രിന്റൗട്ട് കൈമാറിക്കഴിഞ്ഞപ്പോള്‍ കൂടുതല്‍ എന്തെങ്കിലും സഹായം വേണോയെന്ന് ആ യുവാവ് തന്നോട് ചോദിച്ചു' എന്നും മോണിക്കയുടെ പോസ്റ്റില്‍ പറയുന്നു. 'എന്നാല്‍, അപ്പോള്‍ തനിക്ക് പെട്ടെന്ന് എമര്‍ജന്‍സി വാര്‍ഡിലേക്ക് തിരികെ പോകേണ്ടതായി വന്നു. അതിനാല്‍, താന്‍ ആ യുവാവിനോട് ശരിക്കും എന്തെങ്കിലും മറുപടി പറഞ്ഞോ എന്നുപോലും ഓര്‍മ്മയില്ല. എന്നാല്‍, ഇപ്പോഴും ആ ആശുപത്രി കടന്ന് പോകുമ്പോള്‍ താന്‍ ആ ബ്ലിങ്കിറ്റ് െ്രെഡവറെ സ്നേഹപൂര്‍വം ഓര്‍ക്കാറുണ്ട്' എന്നാണ് പോസ്റ്റില്‍ പറയുന്നത്. 'താന്‍ മൗനമായിരുന്ന് അയാളെ അനുഗ്രിക്കാറുണ്ട്' എന്നും അവര്‍ പറയുന്നു.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. യുവാവിന്റെ കരുണാവായ്പിനെ പ്രകീര്‍ത്തിച്ചാണ് പലരും പോസ്റ്റിന് കമന്റുകള്‍ നല്‍കിയിരിക്കുന്നത്.

Comments