
തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ക്വട്ടേഷന്‍ സംഘം ആര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചത് എന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി വി.മുരളീധരന് രംഗത്ത്. തട്ടിക്കൊണ്ടു പോയത് ക്വട്ടേഷന്‍ സംഘമാണെന്നും ഇതിനു പിന്നില്‍ വ്യക്തമായ ആസുത്രണം നടന്നിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
എന്നാല്‍ ക്വട്ടേഷന്‍ സംഘം ആര്‍ക്കുവേണ്ടിയാണ് ഈ കൃത്യം നടത്തിയത് എന്നതിനെക്കുറിച്ച് പോലീസ് ഒരു അന്വേഷണവും ഇതുവരെ നടത്തിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിനിമാ മേഖലയില്‍ നിന്നും ഒരു പ്രമുഖ നടനുമായുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ഈ നടക്കി കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ കുടിപ്പക സംഭവത്തിന് കാരണമായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തില്‍ എത്ര ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും അവരെയെല്ലാം നിയ്മനത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.






