ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ചെറിയ കുട്ടികളെ എടുക്കാന്‍ ഭയങ്കര പേടിയാണ്; നാല് ദിവസം പ്രായമായ കുഞ്ഞിനൊപ്പം അഭിനയിച്ചതിനെക്കുറിച്ച് നിവിന്‍ പോളി

Authored by Web Desk | Last updated: 17 Jan 2026, 12:51 PM | 2 min read

Print
nivin-pauly-about-working-with-4-days-old-baby-in-the-movie
നിവിന്‍ പോളി നായകനായ ബേബി ഗേള്‍ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. നാല് ദിവസം മാത്രമുള്ള ഒരു കുഞ്ഞും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഈ കുട്ടിയാണ് സിനിമയുടെ കേന്ദ്രബിന്ദു. ചെറിയ കുഞ്ഞിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ ട്രെയിലര്‍ ലോഞ്ചില്‍ വെച്ച് നിവിന്‍ പോളി പങ്കുവെച്ചിരുന്നു.


നവജാത ശിശുക്കളെ എടുക്കാന്‍ തനിക്ക് വലിയ പേടിയാണെന്നും ഷൂട്ടിംഗ് സമയത്തും അങ്ങനെയായിരുന്നു എന്നും നിവിന്‍ പോളി പറഞ്ഞു. കുഞ്ഞും അമ്മയും ഷൂട്ടിങ്ങിനായി ഏറെ ബുദ്ധിമുട്ടിയുണ്ടെന്നും അത് ഈ സിനിമയോടും അതിന്റെ പ്രമേയത്തോടുമുള്ള അവരുടെ കമ്മിറ്റ്‌മെന്റാണ് കാണിക്കുന്നതെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.


'നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ എടുക്കാന്‍ ആദ്യം ഏറെ നെര്‍വസ് ആയിരുന്നു. ഇപ്പോ ജനിച്ച കുഞ്ഞാണ്, ശരീരത്തിലെ ഇമ്യൂണിറ്റിയൊക്കെ ശരിയായി വരുന്നേ ഉള്ളു. ജനിച്ച കുട്ടികളെ എടുക്കാന്‍ എനിക്ക് പൊതുവെ ഭയങ്കര പേടിയാണ്. കാരണം അവരുടെ കഴുത്തൊന്നും ഉറച്ചുകാണില്ല. ഷൂട്ടിംഗ് സമയത്തും അതുകൊണ്ട് തന്നെ ഏറെ ബുദ്ധിമുട്ടിയിരുന്നു. കഥയുടെ പ്രാധാന്യം മനസിലാക്കി കുഞ്ഞിന്റെ മാതാപിതാക്കള്‍ സിനിമയ്ക്കായി സമ്മതിക്കുകയായിരുന്നു. അതുകൊണ്ട് ഈ സിനിമ നടന്നു.


കുട്ടിയുടെ അമ്മ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. അത് നമ്മള്‍ കണ്ടതാണ്. നല്ല ചൂടുള്ള സമയമായിരുന്നു. ഇടക്കിടെ എ സി റൂമിലേക്ക് കുഞ്ഞിനെ കൊണ്ടുപോയി, കൊണ്ടുവരും. കുറച്ച് മാസങ്ങളെങ്കിലും പ്രായമായിരുന്നെങ്കില്‍ ഇതൊക്കെ കുഞ്ഞിന് ഓകെ ആയിരുന്നേനെ. പക്ഷെ മാതാപിതാക്കള്‍ ആ ബുദ്ധിമുട്ടെല്ലാം സഹിക്കാന്‍ തയ്യാറായി. ഈ സിനിമയോടും അതിന്റെ കഥയോടുമുള്ള ഇവരുടെ കമ്മിറ്റ്‌മെന്റാണ് കാണിക്കുന്നത്. അഖിലിനും ജിഫിനും ഒരുപാട് നന്ദി,' നിവിന്‍ പോളി പറഞ്ഞു.


അതേസമയം, ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിനൊപ്പം തീവ്രമായ അഭിനയ മുഹൂര്‍ത്തങ്ങളും ബേബി ഗേളിലുണ്ടെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ നടക്കുന്ന ഒരു കഥയാണ് ചിത്രം പറയുന്നതെന്നാണ് കരുതപ്പെടുന്നത്. റിയല്‍ ലൈഫ് സ്റ്റോറികളുടെ ഒരു കോമ്പോയാണ് ഈ ചിത്രമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.


മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ബേബി ഗേള്‍ മാജിക് ഫ്രെയിംസിന്റെ തന്നെ മറ്റൊരു സൂപ്പര്‍ ഹിറ്റായി മാറിയ സുരേഷ് ഗോപി ചിത്രം ഗരുഡന്റെ സംവിധായകന്‍ അരുണ്‍ വര്‍മ്മയാണ് സംവിധാനം ചെയ്യുന്നത്. എക്കാലവും മലയാളി പ്രേക്ഷകര്‍ക്ക് സൂപ്പര്‍ഹിറ്റുകള്‍ മാത്രം സമ്മാനിച്ച ബോബി-സഞ്ജയ് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.



Tags

  • nivin pauly

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

   ആദ്യകാല നടനും ചലച്ചിത്രപ്രവര്‍ത്തകനുമായ അമാന്‍ നവോദയ അന്തരിച്ചു

ആദ്യകാല നടനും ചലച്ചിത്രപ്രവര്‍ത്തകനുമായ അമാന്‍ നവോദയ അന്തരിച്ചു

 ' ആ നിമിഷങ്ങളൊക്കെ ഒരിക്കല്‍ കൂടി ജീവിക്കാന്‍ സാധിച്ചിരുന്നെങ്കില്‍' ; അപ്പൂപ്പന്റെ ഓര്‍മയില്‍ കുറിപ്പ് പങ്കുവച്ച് ഇഷാനി കൃഷ്ണ

' ആ നിമിഷങ്ങളൊക്കെ ഒരിക്കല്‍ കൂടി ജീവിക്കാന്‍ സാധിച്ചിരുന്നെങ്കില്‍' ; അപ്പൂപ്പന്റെ ഓര്‍മയില്‍ കുറിപ്പ് പങ്കുവച്ച് ഇഷാനി കൃഷ്ണ

'' 15-ാം വയസ്സില്‍ പോണ്‍ സൈറ്റില്‍ മോര്‍ഫ് ചെയ്ത എന്റെ ചിത്രം കണ്ടു, ഇത് മാനസികമായി തളര്‍ത്തുന്നു' ; ജാന്‍വി കപൂര്‍

'' 15-ാം വയസ്സില്‍ പോണ്‍ സൈറ്റില്‍ മോര്‍ഫ് ചെയ്ത എന്റെ ചിത്രം കണ്ടു, ഇത് മാനസികമായി തളര്‍ത്തുന്നു' ; ജാന്‍വി കപൂര്‍

  പീച്ച് ഷര്‍ട്ടില്‍ ഒരു കുഞ്ഞന്‍ മുയലും; ആരാധകര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി പങ്കുവച്ച ചിത്രം വൈറല്‍

പീച്ച് ഷര്‍ട്ടില്‍ ഒരു കുഞ്ഞന്‍ മുയലും; ആരാധകര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി പങ്കുവച്ച ചിത്രം വൈറല്‍

"ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും ": പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

"ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും ": പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

' ഞങ്ങള്‍ക്കിടയില്‍ വിരസതയും ഈഗോയും ഉടലെടുത്തു' ; ലിസിയുമായി പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി പ്രിയദര്‍ശന്‍

' ഞങ്ങള്‍ക്കിടയില്‍ വിരസതയും ഈഗോയും ഉടലെടുത്തു' ; ലിസിയുമായി പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി പ്രിയദര്‍ശന്‍