ഇന്ന് സാധാരണക്കാരെക്കാള്‍ സമ്പന്നരാണ് ഭിക്ഷാടകര്‍ എന്ന് തെളിയിക്കുകയാണ് അടുത്തകാലത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചില സംഭവങ്ങള്‍. ഇതില്‍ ഏറ്റവും ഒടുവിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇന്‍ഡോറില്‍ നിന്നാണ്. ഇന്‍ഡോര്‍ നഗരത്തെ യാചകരില്‍ നിന്ന് മുക്തമാക്കാനുള്ള പ്രാദേശിക ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്കൊടുവിലാണ് ഈ ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍. വളരെക്കാലമായി തിരക്കേറിയ ഒരു ഭക്ഷണ മാര്‍ക്കറ്റില്‍ ഒരു മരപ്പലകയില്‍ യാചിച്ചുകൊണ്ടിരുന്നയാള്‍ കോടീശ്വരനാണെന്ന് അറിഞ്ഞത് ഉദ്യോഗസ്ഥരെയും നാട്ടുകാരെയും അമ്പരപ്പിച്ചു.
മംഗിലാല്‍, സറഫ പ്രദേശത്ത് വര്‍ഷങ്ങളായി യാചിച്ചുവന്നിരുന്ന ശാരീരിക വെല്ലുവിളികള്‍ നേരിടുന്നയാളാണ്. ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ ഇയാള്‍ക്ക് ഭഗത് സിംഗ് നഗറില്‍ ഒരു വലിയ മൂന്ന് നില കെട്ടിടവും ശിവ്നഗറിലെ മറ്റൊരു വിശാലമായ വീടും ഉള്‍പ്പെടെ മൂന്ന് വീടുകള്‍ സ്വന്തമായുണ്ടെന്ന് കണ്ടെത്തി. കൂടാതെ, വാടകയ്ക്ക് ഓടിക്കുന്ന രണ്ട് ഓട്ടോറിക്ഷകളും കൂടാതെ 12,000 രൂപ പ്രതിമാസ ശമ്പളത്തില്‍ നിയമച്ച ഒരു െ്രെഡവറും കാറും സ്വന്തമായി ഉണ്ടെന്നും കണ്ടെത്തി.
ഭിക്ഷാടനത്തിലൂടെ മംഗിലാല്‍ ദിവസേന ആയിരക്കണക്കിന് രൂപ സമ്പാദിച്ചിരുന്നതായും സറഫ മാര്‍ക്കറ്റിലെ കടയുടമകള്‍ക്ക് ഇയാള്‍ ദിവസ, ആഴ്ച അടിസ്ഥാനത്തില്‍ പലിശയ്ക്ക് പണം കടം കൊടുത്തിരുന്നതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഭിക്ഷാടനത്തിലൂടെ കോടീശ്വരനായെങ്കിലും സര്‍ക്കാര്‍ വൈകല്യ ആനുകൂല്യങ്ങള്‍ക്കായി റെഡ് ക്രോസ് സൊസൈറ്റിയില്‍ നിന്ന് നല്കുന്ന 10x20 അടി വിസ്തീര്‍ണ്ണമുള്ള ഒരു 1 BHK വീടും ഇയാള്‍ക്ക് ലഭിച്ചു. മംഗിലാലിന്റെ കുടുംബാംഗങ്ങളും ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ടിരുന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പ്രാഥമിക കണക്കുകള്‍ പ്രകാരം, ഭിക്ഷാടനം, വീട്ടുവാടക, പണമിടപാട് എന്നിവയില്‍ നിന്നും ഇയാള്‍ക്ക് ലഭിക്കുന്ന വാര്‍ഷിക വരുമാനം 15 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയാണെന്ന് കരുതുന്നു.
ഇന്‍ഡോര്‍ നഗരത്തിലെ യാചക രഹിത പദ്ധതിക്ക് കീഴില്‍, യാചനയും ദാനം നല്‍കുന്നതും ശിക്ഷാര്‍ഹമായ കുറ്റങ്ങളാണെന്ന് ജില്ലാ കളക്ടര്‍ ശിവം വര്‍മ്മ പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെന്നും മംഗിലാലിന്റെ കേസ് വിശദമായ അന്വേഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം ആളുകളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 1,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

Comments