സ്വന്തം അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ ഒരു പതിനൊന്നുവയസ്സുകാരന് ഒരുക്കിയ സര്‍പ്രൈസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ചൈനയിലാണ് സംഭവം. തനിക്ക് കിട്ടിയ പോക്കറ്റ് മണി സ്വരുക്കൂട്ടിവെച്ച് അമ്മയ്ക്കൊരു സമ്മാനം നല്‍കുകയായിരുന്നു 11കാരന്. െ്രെപമറി സ്കൂള്‍ വിദ്യാര്‍ഥിയായ അവന് തനിക്ക് കിട്ടിയ പോക്കറ്റ് മണി സൂക്ഷിച്ചുവെച്ച് അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ ഷൂ വാങ്ങി നല്‍കുകയായിരുന്നുവെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു
വടക്കന്‍ ചൈനയിലെ ഹെബെയ് പ്രവിശ്യയിലാണ് 11കാരനായ ഷാങ് താമസിക്കുന്നത്. ഒരു ദിവസം അവന് ഷൂ വില്‍ക്കുന്ന കടയിലേക്ക് ചെന്നു. ഒരു യുവാന്‍ നോട്ടുകളുടെ ഒരു വലിയ ശേഖരം തന്നെ അവന്റെ കൈയിലുണ്ടായിരുന്നു. അത് നല്കി തന്റെ അമ്മയ്ക്ക് ഒരു ഷൂ വേണമെന്ന് അവന് കടയുടമയോട് പറഞ്ഞു. തന്റെ അമ്മയുടെ പിറന്നാളിന് സമ്മാനമായി നല്‍കാനാണ് ഇതെന്നും അമ്മയുടെ പഴയ ഷൂ കീറിപ്പറിഞ്ഞ് തുടങ്ങി എന്നും 11കാരന് കടയുടമയോട് പറഞ്ഞു. ആകെ 200 യുവാനാണ് കുട്ടി കടയുടമയ്ക്ക് നല്‍കിയത്. പകരം കടയുടമ അവന് ഒരു വെള്ള സ്പോര്‍ട്സ് ഷൂ നല്കി. പക്ഷേ അവനോട് അലിവ് തോന്നിയ കടയുടമ മുഴുവന്‍ പണവും വാങ്ങിയില്ല. 100 യുവാനില്‍ താഴെ മാത്രമേ ആ ഷൂവിന് വിലയിട്ടുള്ളു.
കടയുടമ ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ 11കാരന് ചര്‍ച്ചാവിഷയമായി. എല്ലാ ആഴ്ച്ചയും ബ്രേക്ക്ഫാസ്റ്റ് വാങ്ങാനായി മുത്തശ്ശി നല്കിയ പണം കൂട്ടിവെച്ചാണ് അമ്മയ്ക്ക് സമ്മാനം വാങ്ങിയതെന്ന് ഷാങ് പറയുന്നു. അവന്റെ അമ്മ ഈ ഷൂ ധരിച്ചുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. തന്റെ മകനോടും കടയുടമയോടുള്ള നന്ദിയും സ്നേഹവും അവര്‍ അറിയിച്ചു.

Comments