ഒരേ സമയം വേദനയും സന്തോഷവും നല്കുന്ന ലോകത്തിലെ ഏറ്റവും മനോഹരമായ പ്രതിഭാസമാണ് പ്രസവം. മനുഷ്യനായാലും മൃഗങ്ങളായാലും ഒരു കുഞ്ഞിന് ജന്മം നല്‍കുക എന്നത് ഒരു പ്രത്യേക അനുഭവമാണ്. എന്നാല്‍ അതിന് സാക്ഷിയാകേണ്ടിവരുന്നത് അതിലും കൗതുകരമാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ് ഒരു ആനയുടെ പ്രസവം. പൊതുവെ കാടുകളില്‍ നിന്നും അപൂര്‍വമായി ലഭിക്കുന്ന ദൃശ്യമാണ് ആനകളുടെ പ്രസവം. പിടിയാന പ്രസവിക്കുമ്പോള്‍ സംഘത്തിലെ എല്ലാ ആനകളും അവിടെതന്നെ ഉണ്ടാകും. കുഞ്ഞ് പുറത്തുവന്നാല്‍ പിന്നെ ആഹ്ലാദപ്രകടനമാണ്. അത്തരത്തില്‍ ആഫ്രിക്കയില്‍ നിന്നുള്ള ഒരു പ്രസവകാഴ്ചയാണിത്.
നിരവധി ആനകള്‍ക്കൊപ്പം നില്ക്കുന്ന പിടിയാനയുടെ വയറ്റില്‍ നിന്നും കുഞ്ഞിന്റെ പകുതിഭാഗം പുറത്തേക്ക് വന്നു. തലങ്ങുംവിലങ്ങും നടന്നതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ കുഞ്ഞ് പുറത്തേക്ക് വീണു. വൈകാതെ പിടിയാനയുടെ വയറ്റില്‍ നിന്നും രക്തം കലര്‍ന്ന വെള്ളം പുറത്തേക്ക് ഒഴുകി. ചോരക്കളമായി മാറിയ പ്രദേശത്തേക്ക് മറ്റ് ആനകള്‍ ആഹ്ലാദശബ്ദം മുഴക്കി എത്തി. കൂട്ടത്തില്‍ കുട്ടിയാനയുമുണ്ട്.
എഴുന്നേല്ക്കാനാതെ കിടക്കുന്ന കുട്ടിയാനയെ പിടിയാനയും മറ്റ് ആനകളും പലതവണ മറിച്ചിട്ടു. നിമിഷനേരങ്ങള്‍ക്കുള്ളില്‍ കുഞ്ഞ് എഴുന്നേറ്റ് നില്‍ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. നിരവധി തവണ വീണെങ്കിലും മറ്റ് ആനകളുടെ സഹായത്തോടെ കുട്ടിയാന എഴുന്നേറ്റു നില്‍ക്കുകയായിരുന്നു. പിടിയാനയ്ക്ക് കൊമ്പുള്ളതിനാല് ഇത് എഐ വിഡിയോ ആണെന്നുള്ള സംശയം പലര്‍ക്കും ഉണ്ടായിട്ടുണ്ട്. ഏഷ്യന്‍ പിടിയാനകള്‍ക്കാണ് കൊമ്പില്ലാത്തത്. ആഫ്രിക്കന്‍ പിടിയാനകള്‍ക്ക് കൊമ്പുണ്ടാകും. വലുപ്പത്തിലും ഇവര്‍ മുന്നിലാണ്.

Comments