അന്റാര്‍ട്ടിക്കയില്‍ പക്ഷിപ്പനി അതിവേഗം പടരുന്നതായി ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നു. 2024ല്‍ അഞ്ച് സമുദ്രപക്ഷികളില് ആദ്യമായി കണ്ടെത്തിയ ഈ വൈറസ് ബാധ ഇപ്പോള്‍ ഏകദേശം 900 കിലോമീറ്ററോളം തീരപ്രദേശങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ചിലെ സര്‍വ്വകലാശാലയിലെ ഗവേഷകനായ വിക്ടര്‍ നീരയുടെ നേതൃത്വത്തിലുള്ള പഠനങ്ങളാണ് ഈ ഗുരുതരമായ സാഹചര്യം പുറത്തുകൊണ്ടുവന്നത്.
തുടക്കത്തില്‍ പക്ഷികളില്‍ മാത്രം കണ്ടിരുന്ന വൈറസ് ഇപ്പോള്‍ പെന്ഗ്വിനുകളിലേക്കും കടല്നായ്ക്കളിലേക്കും പടര്‍ന്നിട്ടുണ്ട്. അഡെലി, ജെന്റൂ ഇനത്തില്‍പ്പെട്ട പെന്‍ഗ്വിനുകള്‍, കെല്‍പ്പ് ഗള്ളുകള്‍ തുടങ്ങിയ ജീവികളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധിച്ചാല്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഒരു പ്രദേശത്തെ 90 ശതമാനം ജീവികളും ചത്തൊടുങ്ങാന്‍ സാധ്യതയുണ്ടെന്നത് സ്ഥിതിഗതികള്‍ അതീവ സങ്കീര്‍ണ്ണമാക്കുന്നു.
നിലവില്‍ ശാസ്ത്രജ്ഞര്‍ക്ക് നിരീക്ഷിക്കാന്‍ കഴിയുന്ന ഭൂരിഭാഗം മേഖലകളിലും വൈറസ് സാന്നിധ്യം കണ്ടെത്തിക്കഴിഞ്ഞു. ആകെ എണ്ണം 20,000ല്‍ താഴെ മാത്രമുള്ള ചില പ്രത്യേക പക്ഷിവര്‍ഗ്ഗങ്ങളെ ഈ രോഗം കൂട്ടവംശനാശത്തിലേക്ക് നയിച്ചേക്കാമെന്ന് ഗവേഷകര്‍ ഭയപ്പെടുന്നു. വന്യജീവി സമ്പത്തിന് വലിയ ഭീഷണിയുയര്‍ത്തുന്ന ഈ വൈറസ് ബാധയെ ആഗോള ശാസ്ത്രലോകം അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.

Comments