കോഴിക്കോട്: മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വെളിപ്പെടുത്തലുമായി ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍. മലയാളത്തിലെ ഒരു പ്രമുഖ നടന് ഗുണ്ടകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് കൈതപ്രം ആരോപിച്ചു. നമുക്ക് പ്രിയപ്പെട്ട പലരും ഈ ആക്രമണത്തിന് പിന്നിലുണ്ടെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.
ഇവര്‍ ഗുണ്ടകളെ മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്നു. എത്ര വലിയവരായാലും അവരെ പിടിച്ച് കെട്ടണമെന്നും കൈതപ്രം കൂട്ടിച്ചേര്‍ത്തു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കോഴിക്കോട് നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു കൈതപ്രം.






